ആ​ത്മ​ഹ​ത്യ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാ​ന​സി​ക​ശേ​ഷി കൈ​വ​രി​ക്കൽ; ആത്മഹത്യാപ്രതിരോധ സ​ന്ദേ​ശ​വുമായ് മാ​ന​സി​ക​ദി​നാ​ച​ര​ണം 

കൊല്ലം :ആ​ത്മ​ഹ​ത്യ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള വ​ഴി​ക​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന പ​രി​പാ​ടി​ക​ളു​മാ​യി ലോ​ക മാ​ന​സി​ക​ദി​ന​മാ​ച​രി​ച്ചു. ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യും പേ​ര​യം എ​ന്‍. എ​സ്. എ​സ്. ആ​ര്‍​ട്‌​സ് ആ​ന്റ് സ​യ​ന്‍​സ് കോ​ള​ജും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ള്‍ കാ​മ്പ​സി​ല്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ത്മ​ഹ​ത്യ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാ​ന​സി​ക​ശേ​ഷി കൈ​വ​രി​ക്കു​ക​യാ​ണ് പ്ര​ധാ​നം. പ്ര​ശ്‌​ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ യു​വ​ത​ല​മു​റ ക​രു​ത്താ​ര്‍​ജ്ജി​ക്ക​ണം – അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ളും വി​ശ​ദ​മാ​ക്കി.

ഡെ​പ്യൂ​ട്ടി ഡി.​എം. ഒ ​ഡോ. സി. ​ആ​ര്‍. ജ​യ​ശ​ങ്ക​ര്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബി. എ​സ്. മി​നി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബി. പ്ര​ഭു​ല​ച​ന്ദ്ര​ന്‍ പി​ള്ള, എം. ​എ​സ്. വി​ഷ്ണു, ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി കൗ​ണ്‍​സി​ല​ര്‍ മ​ഹേ​ഷ്‌​കു​മാ​ര്‍ , ദേ​വി​ക, അ​ഞ്ജു, ആ​ന്‍​സി, ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു. തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ നാ​ട​ക​വും അ​വ​ത​രി​പ്പി​ച്ചു.

Related posts