എൻ.ഹരിയുടെ വിജയമുറപ്പിക്കാൻ എൻഡിഎ നേതാക്കൾ; പ്രചാരണം പരമാവധി വേഗത്തിലാക്കി ജോസ് ടോം

പാ​ലാ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​ൻ. ഹ​രി​യും പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ഇ​ന്ന​ലെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. രാ​വി​ലെ ക​ട​പ്പാ​ട്ടൂ​ർ ക്ഷേ​ത്ര​ത്തി​ലെ​പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം ആ​രം​ഭി​ച്ച പ്ര​ച​ാര​ണ പ​രി​പാ​ടി രാ​ത്രി വൈ​കി​യും രാ​മ​പു​ര​ത്ത് സ​മാ​പി​ച്ചു. മീ​ന​ച്ചി​ൽ പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ത​ർ മ​ഹാ​ജ​ന​സ​ഭ​യു​ടെ​യും എ​സ്എ​ൻ​ഡി​പി​യുടെയും വി​ശ്വ​ക​ർ​മ്മ മ​ഹാ​സ​ഭ​യുടെ​യും ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ട​മ​റ്റം അ​മൃ​താ​ന​ന്ദ​മ​യി മ​ഠം സ​ന്ദ​ർ​ശി​ച്ച് അ​നു​ഗ്ര​ഹം വാ​ങ്ങി.​നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ചി​ല വ്യ​ക്തി​ക​ളെ കാ​ണു​ക​യും ചെ​യ്തു. കി​ഴ​പ​റ​യാ​ർ പ​ള്ളി​യി​ലെ​ത്തി വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ സ്ഥാ​നാ​ർ​ഥി ഉ​ച്ച​യോ​ടെ മ​ണ്ഡ​ല​ത്തി​ലെ വി​വാ​ഹ, മ​ര​ണ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു വൈ​കു​ന്നേ​രം നാ​ലി​ന് പാ​ലാ എ​ൻ​ഡി​എ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​ത്. അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്ക് ഉ​ന്ന​ത​വി​ജ​യം സ​മ്മാ​നി​ച്ച​തെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണം പരമാവധി വേഗത്തിലാക്കി ജോസ് ടോം
​പാ​ലാ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോം ​ഇ​ന്ന​ലെ രാ​വി​ലെ ഇ​ട​വ​ക പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. രാ​വി​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് ഹൗ​സി​ലെ​ത്തി മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​നെ സ​ന്ദ​ർ​ശി​ച്ചു. ഭ​ര​ണ​ങ്ങാ​ന​ത്തും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ച്ചു.​ പൈ​ക വൈ​എം​സി​എ​യി​ലും പാ​ലാ ചെ​ത്തി​മ​റ്റ​ത്ത് വി​ശ്വ​ക​ർ​മ്മ ഓ​ഫീ​സി​ലും എ​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.

ഉ​ച്ച​യോ​ടെ വി​വി​ധ വി​വാ​ഹ വേ​ദി​ക​ളി​ലെ​ത്തി വ​ധു​വ​ര​ൻ​മാ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​രു​ക​യും പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രോ​ട് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു. ഉ​ച്ച​ക​ഴി​ഞ്ഞ് പാ​ലാ​യി​ൽ കെ​ടി​യു​സി സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ലാ​ളി സം​ഗ​മ​ത്തി​ലും കൊ​ല്ല​പ്പി​ള്ളി​യി​ൽ ന​ട​ന്ന ഐ​എ​ൻ​ടി​യു​സി സ​മ്മേ​ള​ന​ങ്ങ​ളി​ലും സം​ബ​ന്ധി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ്് നി​ര​വ​ധി ഓ​ണാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ലും എ​ത്തി​ചേ​ർ​ന്നു.

വൈ​കു​ന്നേ​രം വി​വി​ധ ബു​ത്തു​ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കെ​ട​ത്തു. ജോ​സ് ടോ​മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഇ​ന്ന​ലെ പാ​ലാ​യി​ലെ​ത്തി യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി കൂ​ടിക്കാ​ഴ്ച ന​ട​ത്തു​ക​യും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചി​ട്ട​യോ​ടെ ക്ര​മീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

ഓ​രോ പ​ഞ്ചാ​യ​ത്തി​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മ​ായി ചാ​ണ്ടി ഉ​മ്മ​നും ഇ​ന്ന​ലെ പാ​ലാ​യി​ലെ​ത്തി​യി​രു​ന്നു.

Related posts