നീ ഇങ്ങനൊന്ന് വാങ്ങണം പക്ഷെ നിന്റെ അച്ഛന്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല ! കീര്‍ത്തി സുരേഷിനോട് അന്ന് മമ്മൂട്ടി പറഞ്ഞത്…

സിനിമയിലെ പല താരങ്ങള്‍ക്കും ഇന്ന് കാരവാനുണ്ട്. എന്നാല്‍ കാരവാന്‍ സംസ്‌കാരത്തോട് വിയോജിപ്പുണ്ടായിരുന്ന വ്യക്തിയായിരുന്നു നിര്‍മാതാവും നടനുമായ ജി.സുരേഷ്‌കുമാര്‍. താന്‍ ഇപ്പോള്‍ കാരവാനിലിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ കളിയാക്കാറുണ്ടെന്ന് ഓര്‍ത്തെടുക്കുകയാണ് സുരേഷ് കുമാര്‍. ഒരിക്കല്‍ മമ്മൂട്ടിയുടെ വീട്ടില്‍ പോയപ്പോള്‍ അദ്ദേഹം മകള്‍ കീര്‍ത്തിയെയും ഒപ്പം കൂട്ടി. അവിടെ മമ്മൂട്ടിയുടെ കാരവാന്‍ ഉണ്ടായിരുന്നു. അന്ന് സ്വന്തം കാരവാന്‍ കാണിച്ചിട്ട് മമ്മൂട്ടി കീര്‍ത്തിയോട് ഇതുപോലെയൊന്ന് വാങ്ങണമെന്നും എന്നാല്‍ നിന്റെ അച്ഛന്‍ അതിന് സമ്മതിക്കില്ലെന്ന് കളിയായി പറഞ്ഞതും സുരേഷ് കുമാര്‍ ഓര്‍മിക്കുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് കുമാര്‍ പറഞ്ഞത്.

സുരേഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…തുടക്ക കാലത്ത് കാരവന്‍ സംസ്‌കാരത്തെ എതിര്‍ത്ത ആളാണ് ഞാന്‍. ഇപ്പോള്‍ ഞാന്‍ കാരവനില്‍ ഇരിക്കുമ്പോള്‍ എല്ലാവരും കളിയാക്കും. അടുത്തിടെ ഞങ്ങള്‍ കുടുംബസമേതം മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടില്‍ പോയി. മമ്മുക്ക കീര്‍ത്തിയെ കൂട്ടിക്കൊണ്ടു പോയി കാരവനൊക്കെ കാണിച്ചിട്ട് പറഞ്ഞു, ‘നീ ഇതു പോലൊന്നു വാങ്ങണം, പക്ഷേ, നിന്റെ അച്ഛന്‍ സമ്മതിക്കില്ല. അവന്‍ ഇതിന് എതിരാണ്…’

പഴയകാലത്തെ അവസ്ഥ വച്ചാണ് ഞാന്‍ കാരവാനെ എതിര്‍ത്തത്. ഷൂട്ടിങ്‌ െസറ്റില്‍ എല്ലാവും ഒരു കുടുംബം പോെല മരച്ചുവട്ടിലോ വീടിന്റെ വരാന്തയിലോ ഒന്നിച്ചിരുന്നു സംസാരിച്ചിരുന്ന കാലമാണത്. മേനകയൊക്കെ അഭിനയിക്കുമ്പോള്‍ റോഡ് സൈഡില്‍ ഇരുന്നാണു ഭക്ഷണം കഴിച്ചിരുന്നതെന്ന് പറഞ്ഞു േകട്ടിട്ടുണ്ട്. ചില നടന്മാര്‍ കാരവനുകളില്‍ അഭയം പ്രാപിച്ചപ്പോള്‍ സ്‌നേഹബന്ധം പോകുമല്ലോ എന്നോര്‍ത്താണ് അന്ന് എതിര്‍ത്തത്. പക്ഷേ, ഇപ്പോള്‍ അതും പറഞ്ഞിരുന്നാല്‍ പറ്റില്ലല്ലോ. കാരവന്‍ കാലഘട്ടത്തോട് താദാത്മ്യം പ്രാപിക്കാന്‍ കുറച്ചു സമയമെടുത്തു എന്നതു സത്യം. ഇപ്പോള്‍ അതൊക്കെ എനിക്കു തന്നെ തിരിച്ചടിയായി സുരേഷ് കുമാര്‍ പറയുന്നു.

Related posts