പാലാ ആർക്കൊപ്പം‍? ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം നാ​ളെ

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം നാ​ളെ. രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. ഒ​ൻ​പ​ത് മു​ത​ൽ ലീ​ഡ് നി​ല അ​റി​യാ​ൻ ക​ഴി​യും. സ​ർ​വീ​സ് വോ​ട്ടു​ക​ളും പോ​സ്റ്റ​ൽ വോ​ട്ടു​ക​ളു​മാ​ണ് ആ​ദ്യം എ​ണ്ണു​ക. തു​ട​ർ​ന്ന് രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നു മു​ത​ൽ 22 വ​രെ​യു​ള്ള ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​ക​ൾ എ​ണ്ണി​ത്തുട​ങ്ങും. 10 മ​ണി​യോ​ടെ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

അ​ഞ്ചു ബൂ​ത്തു​ക​ളി​ലെ വി​വി പാ​റ്റ് ര​സീ​ത് കൂ​ടി എ​ണ്ണി​യ ശേ​ഷ​മേ ഫ​ലം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളു. കെ.​എം.​മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പാ​ലാ​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. യു​ഡി​എ​ഫി​ലെ ജോ​സ് ടോം, ​എ​ൽ​ഡി​എ​ഫി​ലെ മാ​ണി സി ​കാ​പ്പ​ൻ, എ​ൻ​ഡി​എ​യി​ലെ എ​ൻ.​ഹ​രി എ​ന്നി​വ​ർ ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം.

Related posts