കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​ണ​മ​ത്തി​ല്‍  ബ​സ് ക​ണ്ട​ക്ട​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്; ഇ​ഞ്ച​ക്കു​ണ്ട് സ്വ​ദേ​ശി നാ​സ​റിന് നേരെയാണ ്ആക്രമണം ഉണ്ടായത്

കോ​ടാ​ലി: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​ഞ്ച​ക്കു​ണ്ട് സ്വ​ദേ​ശി വ​ട്ട​പ്പ​റ​മ്പി​ല്‍ നാ​സ​റി​നാ​ണ് (38) പ​രി​ക്കേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ ബൈ​ക്കി​ല്‍ ജോ​ലി​ക്കു പോ​കു​മ്പോ​ള്‍ ഇ​ഞ്ച​ക്കു​ണ്ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

റോ​ഡ​രി​കി​ലെ തേ​ക്കു​തോ​ട്ട​ത്തി​ല്‍ നി​ന്നി​റ​ങ്ങി വ​ന്ന പ​ന്നി​ക്കൂ​ട്ടം നാ​സ​റി​ന്‍റെ ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ല്‍ തെ​റി​ച്ചു​വീ​ണ് അ​ബോ​ധ​വാ​സ്ഥ​യി​ല്‍ കി​ട​ന്നി​രു​ന്ന നാ​സ​റി​നെ നാ​ട്ടു​കാ​ര്‍ ചാ​ല​ക്കു​ടി സെ​ന്‍റ്് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ത​ല​യ്ക്കു ഗു​ര​ത​ര പ​രി​ക്കു​ണ്ട്.

ഏ​താ​നും മാ​സം മു​മ്പ് ഇ​തേ സ്ഥ​ല​ത്ത്ു​വെ​ച്ച് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു

Related posts