‘പ​​ന്ത് ഏറ്റവും മി​​ക​​ച്ച ഫി​​നി​​ഷ​​ർ’

വി​​ശാ​​ഖ​​പ​​ട്ട​​ണം: യു​​വ​​താ​​ര​​ങ്ങ​​ളി​​ൽ വ​​ച്ച് ഏ​​റ്റ​​വും മി​​ക​​ച്ച ഫി​​നി​​ഷ​​ർ ഋ​​ഷ​​ഭ് പ​​ന്ത് ആ​​ണെ​​ന്ന് ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് ഓ​​പ്പ​​ണ​​ർ പൃ​​ഥ്വി ഷാ. ​​ട്വ​​ന്‍റി-20 മ​​ത്സ​​ര​​ങ്ങ​​ൾ സ​​മ്മ​​ർ​​ദ​​മേ​​റി​​യ​​താ​​ണെ​​ന്നും പൃ​​ഥ്വി പ​​റ​​ഞ്ഞു. സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രാ​​യ എ​​ലി​​മി​​നേ​​റ്റ​​ർ പോ​​രാ​​ട്ട​​ത്തി​​ൽ പ​​ന്ത് ആ​​യി​​രു​​ന്നു ഡ​​ൽ​​ഹി​​യു​​ടെ ജ​​യ​​ത്തി​​നു വ​​ഴി​​വ​​ച്ച​​ത്. മ​​ത്സ​​ര​​ത്തി​​ൽ മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് പു​​ര​​സ്കാ​​ര​​വും പ​​ന്തി​​നാ​​യി​​രു​​ന്നു.

21 പ​​ന്തി​​ൽ അ​​ഞ്ച് സി​​ക്സും ര​​ണ്ട് ഫോ​​റും അ​​ട​​ക്കം 49 റ​​ണ്‍​സ് പ​​ന്ത് അ​​ടി​​ച്ചു​​കൂ​​ട്ടി. നി​​ർ​​ഭാ​​ഗ്യ​​വ​​ശാ​​ലാ​​ണ് പ​​ന്തി​​ന് പു​​റ​​ത്താ​​കേ​​ണ്ടി​​വ​​ന്ന​​തെ​​ന്നും വി​​ജ​​യ​​റ​​ണ്‍ നേ​​ടാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​നു ക​​ഴി​​യാ​​തെ​​വ​​ന്ന​​തെ​​ന്നും പൃ​​ഥ്വി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. മ​​ത്സ​​ര​​ത്തി​​ൽ പൃ​​ഥ്വി ഷാ 38 ​​പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും ആ​​റ് ഫോ​​റും അ​​ട​​ക്കം 56 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു.

ഒ​​രു പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ ര​​ണ്ട് വി​​ക്ക​​റ്റ് ജ​​യ​​ത്തോ​​ടെ ക്യാ​​പ്പി​​റ്റ​​ൽ​​സ് ക്വാ​​ളി​​ഫ​​യ​​ർ ര​​ണ്ട് പോ​​രാ​​ട്ട​​ത്തി​​നാ​​യി യോ​​ഗ്യ​​ത നേ​​ടി. ഇ​​ന്നു ന​​ട​​ക്കു​​ന്ന ക്വാ​​ളി​​ഫ​​യ​​ർ ര​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് ആ​​ണ് ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​ന്‍റെ എ​​തി​​രാ​​ളി.

Related posts