അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക ഏ​പ്രി​ല്‍ നാ​ലി​ന്; വോട്ടർ ലിസ്റ്റിൽ പേര് ചേർക്കേണ്ടവർക്ക് ഏപ്രിൽ 4 വരെ അവസരം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക ഏ​പ്രി​ല്‍​ നാ​ലി​നു പ്ര​സി​ദ്ധീ​ക​രി​ക്കും. ഏ​പ്രി​ല്‍ 4ന് ​അ​ന്തി​മ പ​ട്ടി​ക ത​യ്യാ​റാ​ക്കി​യ​ശേ​ഷം നാ​ട്ടി​ലി​ല്ലാ​ത്ത​വ​ര്‍, സ്ഥ​ലം​മാ​റി​പ്പോ​യ​വ​ര്‍, മ​രി​ച്ച​വ​ര്‍ എ​ന്നി​വ​രു​ടെ പ​ട്ടി​ക ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ നേ​രി​ട്ടു ശേ​ഖ​രി​ക്കു​ം.

സ്ഥാ​നാ​ര്‍​ഥി​ക​ള്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കേ​ണ്ട അ​വ​സാ​ന ദി​വ​സ​മാ​യ ഏ​പ്രി​ല്‍ 4 വ​രെ പേ​രു ചേ​ര്‍​ക്കാ​മെ​ങ്കി​ലും അ​പേ​ക്ഷ പ​രി​ശോ​ധി​ക്കാ​ന്‍ 10 ദി​വ​സ​മെ​ങ്കി​ലും വേ​ണ്ട​തി​നാ​ല്‍ 25നു ​മു​ന്‍​പെ​ങ്കി​ലും അ​പേ​ക്ഷി​ക്കു​ക​യാ​ണ് ഉ​ചി​ത​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ സ​ഞ്ജ​യ്.എം.കൗ​ള്‍ പ​റ​ഞ്ഞു.​

പു​തു​താ​യി പേ​രു ചേ​ര്‍​ക്കേ​ണ്ട​വ​രും സ്ഥ​ലം മാ​റ്റേ​ണ്ട​വ​രും ഈ ​മാ​സം 25ന​കം അപേക്ഷിക്കണം. പേ​ര് ഒ​ന്നി​ല​ധി​കം ത​വ​ണ ചേ​ര്‍​ത്ത​വ​രെ​യും മ​രി​ച്ച​വ​രെ​യും മ​റ്റും ക​ണ്ടെ​ത്തി 30.44 ല​ക്ഷം പേ​രെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍​നി​ന്നു ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നീ​ക്കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ സ​ഞ്ജ​യ്.എം.കൗ​ള്‍ അ​റി​യി​ച്ചു.

Related posts

Leave a Comment