കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​ർ: 1,000 പു​രു​ഷ​ന്മാ​ർ​ക്ക് 1,069 സ്ത്രീ​ക​ൾ; വോ​ട്ട​ർ​മാ​രി​ൽ കൂ​ടു​ത​ലും 40-49 വ​യ​സി​ന് ഇ​ട​യി​ലു​ള്ള​വ​ർ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ക​ണ​ക്ക് അ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​രി​ൽ (18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ) 1,000 പു​രു​ഷ​ൻ​മാ​ർ​ക്ക് 1,069 സ്ത്രീ​ക​ൾ. ആ​കെ​യു​ള്ള 2.72 കോ​ടി (2,72,80,160) വോ​ട്ട​ർ​മാ​രി​ൽ പു​രു​ഷ വോ​ട്ട​ർ​മാ​ർ 1.31 കോ​ടി (1,31,84,573) മാ​ത്ര​മെ​ങ്കി​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1.40 (1,40,95,250) കോ​ടി​യി​ലെ​ത്തി.

പു​രു​ഷ​ൻ​മാ​ൻ 48.33 ശ​ത​മാ​ന​മെ​ങ്കി​ൽ സ്ത്രീ​ക​ൾ 51.67 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. സ്ത്രീ- ​പു​രു​ഷ അ​നു​പാ​തം ഗ​ണ്യ​മാ​യി ഉ​യ​ർ​ന്നു​വെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ​മാ​രി​ൽ 40നും 49​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​ണു കൂ​ടു​ത​ൽ. മൊ​ത്തം വോ​ട്ട​ർ​മാ​രു​ടെ 21.38 ശ​ത​മാ​നം വ​രു​മി​ത്. തൊ​ട്ടുപി​ന്നാ​ലെ 30- 39 വ​യ​സി​ന് ഇ​ട​യി​ലു​ള്ള​വ​രാ​ണ്. 19.75 ശ​ത​മാ​നം പേ​ർ. 50നും 59​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ 18.72 ശ​ത​മാ​ണ്.

എ​ന്നാ​ൽ, 20നും 29​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​യ യു​വ​തീ​യു​വാ​ക്ക​ൾ മൊ​ത്തം വോ​ട്ട​ർ​മാ​രി​ൽ 15.73 ശ​ത​മാ​നം മാ​ത്ര​മേ​യു​ള്ളു.ക​ന്നി വോ​ട്ട​ർ​മാ​രാ​യ 18നും 19​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ 1.38 ശ​ത​മാ​ന​മാ​ണ്.

അ​താ​യ​ത് ഇ​വ​രു​ടെ എ​ണ്ണം 3.70 ല​ക്ഷം മാ​ത്ര​മാ​ണ്. 60നും 69​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ക​ട്ടെ 13.54 ശ​ത​മാ​നം വ​രും. 85 വ​യ​സു പി​ന്നി​ട്ട 2,49,960 വോ​ട്ട​ർ​മാ​രു​ണ്ടെ​ന്നും ക​മ്മീ​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 100 വ​യ​സ് പി​ന്നി​ട്ട 2,999 വോ​ട്ട​ർ​മാ​രും കേ​ര​ള​ത്തി​ലു​ണ്ട്.പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​യി 88,384 പേ​രു​ണ്ട്. സ​ർ​വീ​സ് വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 57,493 പേ​രാ​ണ്.

കെ. ​ഇ​ന്ദ്ര​ജി​ത്ത്

Related posts

Leave a Comment