സി​പി​എം ഓ​ഫീ​സ് റെ​യ്ഡ്; ഡി​സി​പി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ ന​ട​പ​ടിയിൽ  അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ സി​പി​എം ജി​ല്ലാ​ക്ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ മു​ന്‍ ഡി​സി​പി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ ന​ട​പ​ടി സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി. ശി​പാ​ർ​ശ​ക​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ബെ​ഹ്റ മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്.

വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാം തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഡി​ജി​പി​ക്ക് കൈ​മാ​റി​യ​ത്. ഈ ​റി​പ്പോ​ർ​ട്ടി​ൽ ചൈ​ത്ര​ക്കെ​തി​രെ ന​ടി​പ​ടി​യൊ​ന്നും ശി​പാ​ർ​ശ ചെ​യ്തി​രു​ന്നി​ല്ല. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി മാ​ത്ര​മാ​ണ് അ​വ​രു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്മാ​ക്കി​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ ചൈ​ത്ര അ​ൽ​പം​കൂ​ടി ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ടി​യി​രു​ന്നു​വെ​ന്ന് എ​ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​ഷ​യ​ത്തി​ലെ പോ​ലീ​സ് ന​ട​പ​ടി നി​യ​മ​സ​ഭ‍​യി​ലും ച​ർ​ച്ചാ വി​ഷ​യ​മാ​യി​രു​ന്നു. റെ​യ്ഡി​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​തി​രൂ​ക്ഷ​മാ​യാ​ണ് വി​മ​ർ​ശി​ച്ച​ത്.

രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രെ ഇ​ക​ഴ്ത്തി​ക്കാ​ട്ടാ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ആ ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് സി​പി​എം ഓ​ഫീ​സി​ൽ ന​ട​ന്ന റെ​യ്ഡെ​ന്നു​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ൽ സാ​ധാ​ര​ണ റെ​യ്ഡ് ന​ട​ക്കാ​റി​ല്ലെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

റെ​യ്ഡി​നു പി​ന്നാ​ലെ ചൈ​ത്ര​യെ ഡി​സി​പി ചു​മ​ത​ല​ക​ളി​ൽ നി​ന്ന് മാ​റ്റി​യ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ​ൻ​തോ​തി​ൽ ച​ർ​ച്ച​യാ​വു​ക​യും ചെ​യ്തി​രു​ന്നു.

Related posts