ഹാ​​ർ​​ദി​​ക്കി​​ന്‍റെ ഇ​​ടി​​വെ​​ട്ട് റീ ​​എ​​ൻ​​ട്രി…

മൗ​​ണ്ട് മൗ​​ൻ​​ഗ​​നൂ​​യി: ടെ​​ലി​​വി​​ഷ​​ൻ ഷോ​​യി​​ലൂ​​ടെ വി​​വാ​​ദ​​ത്തി​​ലാ​​യി വി​​ല​​ക്ക് നേ​​രി​​ട്ട ഇ​​ന്ത്യ​​ൻ ഓ​​ൾ​​റൗ​​ണ്ട​​ർ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യു​​ടെ ഇ​​ടി​​വെ​​ട്ട് റീ ​​എ​​ൻ​​ട്രി​​യാ​​യി​​രു​​ന്നു മൗ​​ണ്ട് മൗ​​ൻ​​ഗ​​നൂ​​യി​​യി​​ലെ ബേ ​​ഓ​​വ​​ൽ മൈ​​താ​​ന​​ത്ത് ക​​ണ്ട​​ത്.

ന്യൂ​​സി​​ല​​ൻ​​ഡ് ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണി​​നെ പു​​റ​​ത്താ​​ക്കാ​​ൻ പാ​​ണ്ഡ്യ ഡൈ​​വ് ചെ​​യ്ത് എ​​ടു​​ത്ത ത​​ക​​ർ​​പ്പ​​ൻ ക്യാ​​ച്ച് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി. കി​​വീ​​സ് ഇ​​ന്നിം​​ഗ്സി​​ന്‍റെ 17-ാം ഓ​​വ​​റി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ലി​​ന്‍റെ ര​​ണ്ടാം പ​​ന്തി​​ൽ വി​​ല്യം​​സ​​ണ്‍ ഫ്ളി​​ക് ഷോ​​ട്ടി​​ന് ശ്ര​​മി​​ച്ചു. വി​​ല്യം​​സ​​ണി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്നു പാ​​ഞ്ഞ പ​​ന്ത് മി​​ഡ് വി​​ക്ക​​റ്റി​​ലു​​ണ്ടാ​​യി​​രു​​ന്ന പാ​​ണ്ഡ്യ ഇ​​ട​​ത്തേ​​ക്കു പ​​റ​​ന്ന് പി​​ടി​​യി​​ലൊ​​തു​​ക്കി.

പാ​​ണ്ഡ്യ​​യു​​ടെ ചൂ​​ട​​ൻ സ്വ​​ഭാ​​വ​​വും മ​​ത്സ​​ര​​ത്തി​​നി​​ടെ പു​​റ​​ത്തു​​വ​​ന്നു. പാ​​ണ്ഡ്യ എ​​റി​​ഞ്ഞ ഷോ​​ർ​​ട്ട്ബോ​​ൾ മി​​ഡ് വി​​ക്ക​​റ്റ് ഏ​​രി​​യ​​യി​​ലേ​​ക്ക് പു​​ൾ ചെ​​യ്ത റോ​​സ് ടെ​​യ്‌ല​​ർ ഒ​​രു റ​​ണ്‍ നേ​​ടി. പ​​ന്ത് പി​​ടി​​ച്ച ധ​​വാ​​ന്‍റെ ല​​ക്ഷ്യ​​മി​​ല്ലാ​​ത്ത ത്രോ ​​പി​​ച്ചി​​ന്‍റെ ന​​ടു​​വി​​ലൂ​​ടെ മ​​റു​​വ​​ശ​​ത്തേ​​ക്ക്. രോ​​ഹി​​ത് ശ​​ർ​​മ ഓ​​ടി​​നോ​​ക്കി​​യെ​​ങ്കി​​ലും പ​​ന്ത് പി​​ടി​​ക്കാ​​നാ​​യി​​ല്ല.

ഇ​​തോ​​ടെ ടെ​​യ്‌ലറും വി​​ല്യം​​സ​​ണും ഒ​​രു റ​​ണ്‍​കൂ​​ടി ഓ​​ടി​​യെ​​ടു​​ത്തു. ഇതോടെയാണ് ധ​​വാ​​ന്‍റെ പ്ര​​വൃ​​ത്തി​​യോ​​ടു​​ള്ള അ​​നി​​ഷ്ടം പാ​​ണ്ഡ്യ പ്ര​ക​ടി​പ്പി​ച്ചത്. 10 ഓ​​വ​​ർ ബൗ​​ൾ ചെ​​യ്ത പാ​​ണ്ഡ്യ 45 റ​​ണ്‍​സ് വ​​ഴ​​ങ്ങി ര​​ണ്ട് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി.

Related posts