സൂ​പ്പ​ര്‍ ഹീ​റോ വാർത്ത തെറ്റ്

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ഒ​രു താ​ര​മാ​ണ് പാ​ര്‍​വ​തി തി​രു​വോ​ത്ത്. പാ​ര്‍​വ​തി സൂ​പ്പ​ര്‍ ഹീ​റോ​യാ​കു​ന്നു​വെ​ന്ന വാ​ര്‍​ത്ത അ​ടു​ത്തി​ടെ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് പാ​ര്‍​വ​തി.

ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത് ഇ​ന്ത്യ​യി​ലെ ആ​ദ്യ വ​നി​താ സൂ​പ്പ​ര്‍ ഹീ​റോ ആ​കാ​ൻ ഒ​രു​ങ്ങു​ന്നു എ​ന്നാ​യി​രു​ന്നു വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച​ത്.

ദു​ല്‍​ഖ​റാ​യി​രി​ക്കും നി​ര്‍​മാ​ണം എ​ന്നും റി​പ്പോ​ര്‍​ട്ടുണ്ടായിരുന്നു. ഇ​ത് അ​ഭ്യൂഹ​മാ​ണ് എ​ന്ന് വ്യ​ക്ത​മാ​ക്കി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് പാ​ര്‍​വ​തി തി​രു​വോ​ത്ത്. ഇ​തു​വ​രെ ഒ​രു സൂ​പ്പ​ര്‍ ഹീ​റോ സി​നി​മ​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ര്‍​വ​തി തി​രു​വോ​ത്ത് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​.

പാ​ര്‍​വ​തി തി​രു​വോ​ത്ത് നാ​യി​ക​യാ​യി വേ​ഷ​മി​ടു​ന്ന ചി​ത്ര​മാ​യി ഇ​നി പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്താ​നു​ള്ള​ത് ത​ങ്ക​ലാ​ൻ ആ​ണ്.​ വി​ക്ര​മാ​ണ് ത​ങ്ക​ലാ​നി​ല്‍ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. ജി.വി. പ്ര​കാ​ശ് കു​മാ​റാ​ണ് സം​ഗീ​തം പ​ക​രു​ന്ന​ത്. വി​ക്രം നാ​യ​ക​നാ​കു​ന്ന ത​ങ്ക​ലാ​നി​ലേ​ത് വേ​റി​ട്ട സം​ഗീ​ത​മാ​ണ് എ​ന്ന് പ്ര​കാ​ശ് കു​മാ​ര്‍ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

പാ​ര്‍​വ​തി തി​രു​വോ​ത്തി​നൊ​പ്പം മാ​ള​വി​ക മോ​ഹ​ന​നും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു. ചി​യാ​ൻ വി​ക്രം നാ​യ​ക​നാ​യി വേ​ഷ​മി​ടു​ന്ന ചി​ത്രം ത​ങ്ക​ലാ​ൻ ജ​നു​വ​രി 26നാ​ണ് റി​ലീ​സ്.​സ്റ്റു​ഡി​യോ ഗ്രീ​നി​ന്‍റെ​യും നീ​ലം പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ​യും ബാ​ന​റി​ലാ​ണ് വി​ക്രം നാ​യ​ക​നാ​കു​ന്ന ത​ങ്ക​ലാ​ന്‍റെ നി​ര്‍​മാ​ണം.

ഉ​യ​ര്‍​ന്ന ബ​ജ​റ്റി​ലു​ള്ള​താ​കും വി​ക്ര​മി​ന്‍റെ ത​ങ്ക​ലാ​ൻ സി​നി​മ എ​ന്നാ​ണ് നി​ര്‍​മാ​താ​വ് ജ്ഞാ​ന​വേ​ല്‍ രാ​ജ മു​ൻ​പ് വ്യ​ക്ത​മാ​ക്കി​യ​ത്. സം​വി​ധാ​യ​ക​ൻ പാ ​ര​ഞ്‍​ജി​ത്തിന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം ക​ര്‍​ണാ​ട​ക​ത്തി​ലെ കോ​ളാ​ര്‍ ഗോ​ള്‍​ഡ് ഫീ​ല്‍​ഡ്‍​സ് ആ​ണ് എ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ൽ ബ്രി​ട്ടീ​ഷ് കാ​ല​ഘ​ട്ട​ത്തി​ൽ കോ​ളാ​ര്‍ ഗോ​ള്‍​ഡ് ഫീ​ല്‍​ഡ്‍​സി​ല്‍ ന​ട​ന്ന ഒ​രു സം​ഭ​വ​ത്തെ ആ​സ്‍​പ​ദ​മാ​ക്കി​യാ​ണ് ത​ങ്ക​ലാ​ൻ എ​ന്ന ചി​ത്രം ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment