ഏറ്റവും വേഗത്തിൽ പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​ൻ; സി​റ്റി പോ​ലീ​സി​ന് ഒ​ന്നാം സ്ഥാ​നം

തൃ​ശൂ​ർ: പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​ന് 2020 ഫെ​ബ്രു​വ​രി മാ​സ​ത്തെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം കേ​ര​ള​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന ജി​ല്ല എ​ന്ന ബ​ഹു​മ​തി തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ന് ല​ഭി​ച്ചു.

ഒ​രു പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ത്തി, റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് എ​ടു​ക്കു​ന്ന ശ​രാ​ശ​രി സ​മ​യം 24 മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ്. കേ​ര​ളാ പോ​ലീ​സി​നു വേ​ണ്ടി തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഇ​വി​ഐ​പി സോ​ഫ്റ്റ് വെ​യ​ർ സം​വി​ധാ​ന​വും മൊ​ബൈ​ൽ ആ​പ്പും വ​ഴി​യാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ർ​ക്ക് ത​ൽ​സ്ഥി​തി വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും ഇ​തി​ൽ സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്. പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് കേ​വ​ലം ഒ​രു ദി​വ​സം മാ​ത്രം മ​തി എ​ന്ന ല​ക്ഷ്യം നേ​ടി​യെ​ടു​ക്കാ​ൻ ആ​ത്മാ​ർ​ത്ഥ ശ്ര​മം ന​ട​ത്തി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ആ​ദി​ത്യ അ​ഭി​ന​ന്ദി​ച്ചു. പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ളെ​ക്കു​റി​ച്ചു​ള്ള ത​ത്സ​മ​യ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ www.evip.keralapolice.gov.in

Related posts

Leave a Comment