ക​ത്തി​കാ​ണി​ച്ച് ഭ​യ​പ്പെ​ടു​ത്തി പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: പ്ര​തി പി​ടി​യി​ൽ


ചാ​വ​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ക​ള്ളു​ഷാ​പ്പി​ൽ​നി​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി.

തി​രു​വ​ത്ര പു​ത്ത​ൻ​ക​ട​പ്പു​റം കാ​ളി​ടക​യി​ൽ റ​ഷീ​ദി​നെ (അ​ണ്ണാ​ച്ചി റ​ഷീ​ദ്-39) എ​സ്എ​ച്ച്ഒ അ​നി​ൽ ടി. ​മേ​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചാ​വ​ക്കാ​ട് പോ​ലീ​സ് ചാ​ട്ടു​കു​ള​ത്തെ ക​ള്ളു​ഷാ​പ്പി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. മാ​സ്ക് ധ​രി​ച്ച് ന​ട​ന്നി​രു​ന്ന പ്ര​തി ക​ള്ളു​ഷാ​പ്പി​ൽ ഉ​ണ്ടെ​ന്ന വി​വ​ര​മ​റി​ഞ്ഞാ​ണു പോ​ലീ​സ് എ​ത്തി​യ​ത്.

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് അ​ടി​മ​യാ​യ പ്ര​തി ക​ത്തി​കാ​ണി​ച്ച് ഭ​യ​പ്പെ​ടു​ത്തി​യാ​ണു കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. എ​സ്ഐ​മാ​രാ​യ കെ.​പി.​ആ​ന​ന്ദ്, യു.​കെ.​ ഷാ​ജ​ഹാ​ൻ, ക​ശ്യ​പ​ൻ, എ​എ​സ്ഐ സു​നു, സി​പി​ഒ​മാ​രാ​യ വി​പി​ൻ, ശ​ര​ത്, മി​ഥു​ൻ, സ​തീ​ഷ്, ജോ​ഷി എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment