പരിചയക്കാരിയായ യുവതിയെ  ജോലി വാഗ്ദാനം ചെയ്തു പീഡനം: മധ്യവയസ്കൻ പോലീസ്  പിടിയിൽ

കു​ന്നം​കു​ളം: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന് കു​ന്നം​കു​ള​ത്ത് വ​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു . ഷൊ​ർ​ണൂ​ർ അ​ര​ങ്ങ​ത്ത് പ​റ​ന്പി​ൽ അ​ക്ബ​ർ (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ടു​മാ​സം മു​ന്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഷൊ​ർ​ണൂ​രി​ൽ​വ​ച്ച് പ​രി​ച​യ​ത്തി​ലാ​യി യു​വ​തി​യെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കു​ന്നം​കു​ള​ത്ത് കൊ​ണ്ടു​വ​ന്ന് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ച​തി മ​ന​സി​ലാ​ക്കി​യ യു​വ​തി പി​ന്നീ​ട് കു​ന്നം​കു​ളം സി​ഐ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ അ​ക്ബ​ർ മു​ങ്ങു​ക​യും ചെ​യ്തു.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.. കു​ന്നം​കു​ളം സി​ഐ കെ. ​ജി. സു​രേ​ഷ്, എ​എ​സ്ഐ ഗോ​പി​നാ​ഥ് , ബാ​ബു​രാ​ജ്, ടാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത് .

Related posts