Set us Home Page

പത്താംക്ലാസ് വി​ദ്യാ​ർ​ത്ഥി​നി​ക്ക് നേ​രെ യു​വാ​വി​ന്റെ അ​തി​ക്ര​മം;  യുവാവിനെതിരെ  പോലീസ് കേസ്

ക​രു​നാ​ഗ​പ്പ​ള്ളി: വി​ദ്യാ​ർ​ത്ഥി​നി​ക്ക് നേ​രെ അ​തി​ക്ര​മത്തിന് മുതിർന്ന ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക്കെ​തി​രേ​ വീണ്ടും കേസെടുത്തു. ഓ​ച്ചി​റ പാ​യി​ക്കു​ഴി മോ​ഴൂ​ർ ത​റ​യി​ൽ പ്യാ​രി (19) നെതിരെയാണ് ​ഓ​ച്ചി​റ പോ​ലീ​സ് പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്ത​ത്.​വീ​ട്ടിനു​ള്ളി​ൽ പ​ഠി​ച്ചു കൊ​ണ്ടി​രു​ന്ന പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക്കു നേ​രെ​യാ​ണ് യു​വാ​വി​ന്റെ അ​തി​ക്ര​മം.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം .

വീ​ടി​ന്‍റെ പി​ൻ വാ​തി​ൽ വ​ഴി എ​ത്തി​യ യു​വാ​വി​നെ ക​ണ്ട​മാ​ത്ര​യി​ൽ കു​ട്ടി ബ​ഹ​ളം വ​ച്ചു . ഇ​തി​നെ തു​ട​ർ​ന്ന് അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ക​രു​നാ​ഗ​പ്പ​ള്ളി എ ​സി പി ,​വ​നി​താ സെ​ൽ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ല്കി. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് പ്യാ​രി എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS