വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തമിഴ്നാട്ടിൽ കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്നാം പ്രതി പോലീസ് പിടിയിൽ

peedanamപാ​റ​ശാ​ല: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ  ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്നാം  പ്ര​തി പി​ടി​യി​ല്‍. അ​യി​ര കു​പ്പ​ത്ത​റ വീ​ട്ടി​ല്‍ സു​ധീ​ഷി(21) നെ​യാ​ണ് പാ​റ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് . ഈ ​കേ​സി​ലെ ഒ​ന്നാം പ്ര​തി സ​ജി​നെയും ര​ണ്ടാം പ്ര​തി അ​ജീ​ഷി​നെ​യും പാ​റ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ ഒ​ന്നാം പ്ര​തി സ​ജി​ന്‍ പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യം ന​ടി​ക്കു​ക​യും അ​തേ സ​മ​യം മ​റ്റൊ​രു യു​വ​തി​യു​മാ​യി  വി​വാ​ഹ നി​ശ്ച​യം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

വി​വാ​ഹ​നി​ശ്ച​യ ത്തിന്‍റെ ഫോ​ട്ടോ സ​ജി​ന്‍റെ ഫെ​യി​സ് ബു​ക്കി​ല്‍ ക​ണ്ട​ പെ​ൺ​കു​ട്ടി  പ്ര​ശ്നം ഉ​ണ്ടാ​ക്കിയിരുന്നു. തു​ട​ര്‍​ന്ന് ത​മി​ഴ്നാ​ട്ടി​ല്‍ പോ​യി വി​വാ​ഹം ക​ഴി​ക്കാം എ​ന്ന് പ​റ​ഞ്ഞ് ജ​നു​വ​രി 19 ന് ​ഉ​ച്ച​ക്ക് ശേ​ഷം സ്്കൂ​ളി​ല്‍ നി​ന്ന് എ​ത്തി​യ കു​ട്ടി​യെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ ആ​റ്റൂ​രി​ല്‍ കൊ​ണ്ട്പോ​യി പീ​ഡി​പ്പി​ക്കു​ക​യും രം​ഗ​ങ്ങ​ള്‍ മൊ​ബൈ​ല്‍ കാ​മ​റ​യി​ൽ പ​ക​ര്‍​ത്തു​ക​യു​മാ​യി​രു​ന്നു.

പെൺകുട്ടിയോട് പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞാ​ല്‍ കൊ​ന്ന് കളയുമെന്ന് പറഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി.വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യ്ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പാ​റ​ശാ​ല സി ​ഐ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​റ​ശാ​ല എ​സ് ഐ ​എ​സ്. ബി ​പ്ര​വീ​ണ്‍, സി​പി ഓ​മാ​രാ​യ ബി​ജു , പ്രേ​മ​ന്‍ എ​ന്നി​വ​രും ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts