ഒ​ഴു​കി എ​ത്തു​ന്ന വെ​ള്ള​ത്തി​ന്‍റെ തോ​ത് കൂ​ടി, നല്ല മഴയും!​! പെ​രു​വ​ണ്ണാ​മൂ​ഴി റി​സ​ർ​വോ​യ​ർ നി​റ​ഞ്ഞു; നാ​ല് ഷ​ട്ട​റു​ക​ളും തു​റ​ന്നു

പേ​രാ​മ്പ്ര: കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​റി​സ​ർ​വോ​യ​ർ നി​റ​ഞ്ഞു. ഒ​ഴു​കി എ​ത്തു​ന്ന വെ​ള്ള​ത്തി​ന്‍റെ തോ​ത് കൂ​ടി​യ​തോ​ടെ​യാ​ണി​ത്. വൃ​ഷ്ടി പ്ര​ദേ​ശ​ത്തെ വ​ന​മേ​ഖ​ല​ക​ളി​ൽ ന​ല്ല മ​ഴ ല​ഭി​ക്കു​ന്നുണ്ട്. വ​യ​നാ​ട്ടി​ലെ ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ നി​ന്നു ധാ​രാ​ളം വെ​ള്ളം ക​ക്ക​യ​ത്തെ​ത്തു​ന്നു​ണ്ട്. പ​ര​മാ​വ​ധി വൈ​ദ്യു​തി ഉ‌​ത്പ്പാ​ദ​നം ഇ​വി​ടെ ന​ട​ത്തു​ന്നു​ണ്ട്.

ക​ക്ക​യ​ത്തു നി​ന്നു പു​റ​ന്ത​ള്ളു​ന്ന മു​ഴു​വ​ൻ ജ​ല​മെ​ത്തു​ന്ന​തും പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​റി​സ​ർ​വോ​യ​റി​ലാ​ണ്. അ​തേ സ​മ​യം പെ​രു​വ​ണ്ണാ​മൂ​ഴി മേ​ഖ​ല​യി​ൽ മ​ഴ കു​റ​വാ​ണ്. ഇ​ന്ന​ലെ വൈ​കുന്നേരം ഡാ​മി​ലെ ജ​ല​നി​ര​പ്പ് 38.88 മീ​റ്റ​റാ​ണ്. ബു​ധ​നാ​ഴ്ച​യാ​ണു ഷ​ട്ട​ർ നാ​ലും തു​റ​ന്നു വെ​ള്ളം കു​റ്റ്യാ​ടി​പ്പു​ഴ​യി​ലേ​ക്കു ഒ​ഴു​ക്കി തു​ട​ങ്ങി​യ​ത്. വെ​ള്ളം 38.44 ആ​യി ഉ​യ​ർ​ന്നാ​ൽ ജ​ലം സ്പി​ൽ​വേ​യി​ലൂ​ടെ പു​ഴ​യി​ലേ​ക്കു ഒ​ഴു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഓ​രോ സ്പി​ൽ​വേ​യി​ലൂ​ടെ​യും 50 സെന്‍റീമീറ്റർ ഘ​ന​ത്തി​ലാ​ണു വെ​ള്ളം പു​ഴ​യി​ലേ​ക്കു ഒഴുകിക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. 12.70 മീ​റ്റ​ർ വീ​തി​യാ​ണു ഓ​രോ സ്പി​ൽ​വേ​ക്കു​മു​ള്ള​ത്. വെ​ള്ള​ത്തി​ന്‍റെ വ​ര​വ് വ​ർ​ധി​ച്ച​തി​നാ​ൽ ഷ​ട്ട​ർ അ​ട​ച്ചു സം​ഭ​രി​ക്കാ​നും സാ​ധി​ക്കി​ല്ല. 44.41 മീ​റ്റ​ർ ആ​ണ് ഡാ​മി​ന്‍റെ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ ശേ​ഷി. അ​തേ സ​മ​യം 42.7 മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ജ​ലം സം​ഭ​രി​ക്കു​ന്ന​തി​നു കോ​ട​തി വി​ല​ക്കു​ണ്ട്. കൂ​ടു​ത​ൽ വെ​ള്ളം സംഭരിച്ചാൽ മു​തു​കാ​ട് ഭാ​ഗ​ത്ത് വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന പ്ര​ശ്ന​മു​ണ്ട്.

Related posts