ഇത്ര പെട്ടെന്ന് പെട്രോള്‍ ഗ്യാസായിപ്പോയോ ? ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചതിനു പിന്നാലെ കാര്‍ നിന്നുപോയി;മെക്കാനിക്ക് എത്തി പരിശോധിച്ചപ്പോള്‍ ഞെട്ടി; പെട്രോള്‍ പമ്പുകാര്‍ ചെയ്തത് വലിയ ദ്രോഹം…

പെട്രോള്‍ പമ്പില്‍ പെട്രോളിനു പകരം വെള്ളം നിറച്ചുവെന്ന് പരാതി. ദമ്പതികള്‍ 2000 രൂപയ്ക്ക് പെട്രോള്‍ അടിച്ചെങ്കിലും കാര്‍ വഴിയില്‍ നിന്ന് പോയതോടെയാണ് ഇവിടുത്തെ വ്യാജ പെട്രോള്‍ വിവരം പുറത്താകുന്നത്. കാര്‍ നന്നാക്കാനെത്തിയ മെക്കാനിക്ക് ആണ് പെട്രോളിന് പകരം വെള്ളമാണ് ടാങ്കില്‍ എന്ന് കണ്ടെത്തിയത്. ഇതോടെ ഇവര്‍ മെക്കാനിക്കിനെയും കൂട്ടി പെട്രോള്‍ പമ്പില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പെട്രോളിന് പകരം വെള്ളമാണെന്നു ബോട്ടില്‍ കാണിച്ചു പരാതിപ്പെട്ടു. തൊട്ടു പിന്നാലെ അപ്പോള്‍ പെട്രോള്‍ അടിച്ചു പോയ ആളിന്റെ ബൈക്കില്‍ നിന്നും പെട്രോള്‍ കുപ്പിയില്‍ ഊറ്റിയപ്പോള്‍ കണ്ടത് അതിലും വെള്ളമായിരുന്നു. തുടര്‍ന്ന് ഇവരെ കൊണ്ട് പെട്രോള്‍ വേറെ കുപ്പിയില്‍ ഒഴിച്ചപ്പോഴും വെള്ളമാണ് വന്നത്. ഇതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇന്നലെയാണ് സംഭവം. ബിഎച്ച്ഇ എല്‍ ലിംഗമ്പള്ളിയിലെ മല്ലികാര്‍ജുന പെട്രോള്‍ പമ്പിലാണ് സംഭവം.

Read More

കൂട്ടല്ലേ, ഇലക്ഷൻ വരുന്നുണ്ട്…!  11-ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല;  ഈ വർഷം ഇത്രയധികം ദിവസം വിലകൂടാതിരിക്കുന്നത്  ഇതാദ്യം…

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ 11-ാം ദി​വ​സ​വും സം​സ്ഥാ​ന​ത്തു ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 91.52 രൂ​പ​യി​ലും ഡീ​സ​ല്‍ 86.10 രൂ​പ​യി​ലും തു​ട​രു​മ്പോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 93.05 രൂ​പ​യും ഡീ​സ​ല്‍ വി​ല 87.54 രൂ​പ​യു​മാ​ണ്. ക​ഴി​ഞ്ഞ 27ന് ​പെ​ട്രോ​ളി​ന് 24 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യും വ​ര്‍​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു ഇ​ന്ധ​ന​വി​ല തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത്. ഈ ​വ​ര്‍​ഷം ആ​ദ്യ​മാ​യാ​ണു ഇ​ത്ര​യ​ധി​കം ദി​വ​സം തു​ട​ര്‍​ച്ച​യാ​യി ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത്. രാ​ജ്യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ക്ക​രു​തെ​ന്ന് എ​ണ്ണ ക​മ്പ​നി​ക​ള്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യാ​ണു സൂ​ച​ന.

Read More

പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും പെട്രോള്‍! ലോകത്തെ മാറ്റിമറിക്കുന്ന കണ്ടെത്തലുമായി അബു; ഇന്ധനലഭ്യതയും മാലിന്യ സംസ്കരണവും ഒന്നിപ്പിക്കുന്ന കണ്ടെത്തല്‍

ലോകം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലെന്നാണ് ഇന്ധങ്ങളുടെ ലഭ്യതക്കുറവ്. പെട്രോളിയം ഉല്പന്നങ്ങള്‍ അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കണമെന്നും വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ തന്നെ പ്രചരണം നടത്തുന്നുണ്ട്. എന്നാല്‍ ഇന്ധനങ്ങള്‍ തീര്‍ന്നുപോകുമെന്ന  ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ട് ഒരു കണ്ടുപിടുത്തം. അതും യുദ്ധം തകര്‍ത്ത സിറിയയിലെ ഒരു സാധാരണക്കാരന്‍. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍നിന്ന് ഇന്ധനം ഉല്‍പാദിപ്പിക്കാനുള്ള വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് സിറിയയില്‍ നിര്‍മാണരംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് അബു കസ്സം എന്ന യുവാവ്. ലോകത്തിനു പ്രതീക്ഷയേകുന്ന കണ്ടുപിടുത്തത്തിനു പിന്നില്‍ ഈ യുവാവാണ്. പ്ലാസ്റ്റിക് മാലിന്യം ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കി, അതില്‍നിന്ന് പ്രത്യേക രീതിയില്‍ ഇന്ധനം വേര്‍തിരിച്ചെടുക്കുന്ന രീതി വികസിപ്പിച്ചെടുത്തത്. ഇന്റര്‍നെറ്റില്‍നിന്നുള്ള വീഡിയോകളും മറ്റു വിവരങ്ങളും ഉപയോഗപ്പെടുത്തി നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍, പ്ലാസ്റ്റിക്കില്‍നിന്ന് ഇന്ധനം രൂപപ്പെടുത്തുന്നതില്‍ അബു കസം വിജയിക്കുകതന്നെ ചെയ്തു. കുടുംബാംഗങ്ങള്‍ പലയിടങ്ങളിന്‍നിന്നായി പെറുക്കിക്കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍, പ്ലാസ്റ്റിക് വീട്ടുപകരണങ്ങള്‍, പഴയ പൈപ്പുകള്‍, തകര്‍ന്ന…

Read More

പമ്പുകാരന്‍ പണി പറ്റിച്ചു; എംഎല്‍എയുടെ 1.65 കോടിയുടെ വോള്‍വോ കാര്‍ വാങ്ങിയതിന്റെ രണ്ടാം ദിവസം ഷെഡിലായി

മംഗളുരു: ആശിച്ചു വാങ്ങിച്ച കാര്‍ രണ്ടാം ദിവസം തന്നെ കേടായതിന്റെ നിരാശയിലാണ് മംഗളുരു എം.എല്‍.എ മൊഹിദീന്‍ ബാവ. 1.65 കോടി രൂപ വിലയുള്ള ബാവയുടെ വോള്‍വോ എക്‌സ്.സി ടി9കാര്‍  കേടാകാന്‍ കാരണം പെട്രോള്‍ പമ്പിലെ ഒരു ജീവനക്കാരന് സംഭവിച്ച കൈയ്യബദ്ധമാണ്. പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാണ് ഇയാള്‍ പണി പറ്റിച്ചത്. സംഭവ സമയത്ത് എം.എല്‍.എയുടെ മകനാണ് കാറുമായി പമ്പില്‍ എത്തിയത്. ഉടന്‍ തന്നെ പമ്പ് ജീവനക്കാരന്‍ കാറിനുള്ളില്‍ ഡീസല്‍ നിറച്ചു. എം.എല്‍.എയുടെ മകന്‍ പമ്പ് ജീവനക്കാരന് സംഭവിച്ച അബദ്ധം തിരിച്ചറിയുമ്പോഴേക്കും പെട്രോള്‍ ടാങ്കില്‍ ഡീസല്‍ നിറഞ്ഞിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം എസ്.യു.വികളും ഡീസല്‍ കാറുകളാണ്. ഈ ധാരണയിലാകാം പമ്പ് ജീവനക്കാരന് അബദ്ധം പറ്റിയതെന്ന് എം.എല്‍.എയുടെ മകന്‍ പറയുന്നു. എന്നിരുന്നാലും ഇതിന്റെ പേരില്‍ പമ്പ് ജീവനക്കാരനെ പഴിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വാഹനം ഉടന്‍ സര്‍വീസ് സെന്ററില്‍ എത്തിക്കുകയും ചെയ്തു. പെട്രോള്‍…

Read More