സ്‌​കൂ​ള്‍ അ​ധി​കൃ​തരോട് അവള്‍ എല്ലാം തുറന്നുപറഞ്ഞു!​ പ​തി​മൂ​ന്നു​കാ​രി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; അ​മ്മ​യു​ടെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

റാ​ന്നി: പ​തി​മൂ​ന്നു​കാ​രി​ക്ക് നേ​രേ ഗു​രു​ത​ര​മാ​യ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ അ​മ്മ​യു​ടെ സു​ഹൃ​ത്തി​നെ റാ​ന്നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

റാ​ന്നി കോ​ത്താ​നി ഇ​ട​മ​ണ്‍ പാ​ട്ട​ക്കാ​ല വീ​ട്ടി​ല്‍ ഷി​ജു (സ​ന്തോ​ഷ് – 40) വി​നെ​യാ​ണ് റാ​ന്നി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.

പീ​ഡ​ന​ശ്ര​മം കു​ട്ടി​യി​ല്‍ നി​ന്നും അ​റി​ഞ്ഞ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍ അ​റി​യി​ക്കു​ക​യും അ​വ​ര്‍ പോ​ലീ​സി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പി​താ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യ പെ​ണ്‍​കു​ട്ടി അ​മ്മ​യു​മൊ​ത്താ​ണ് താ​മ​സം. റാ​ന്നി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​ആ​ര്‍. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment