പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തിനെതിരായ ജ​ന​കീ​യ യാ​ത്ര മു​ല്ല​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു

പെ​രു​മ്പാ​വൂ​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ പെ​രു​മ്പാ​വൂ​രി​ൽ ആ​രം​ഭി​ച്ച ജ​ന​കീ​യ യാ​ത്ര കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബെ​ന്നി ബെ​ഹ​നാ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി, അ​ൻ​വ​ർ സാ​ദ​ത്ത്, വി.​പി. സ​ജീ​ന്ദ്ര​ൻ, റോ​ജി എം. ​ജോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ന​കീ​യ യാ​ത്ര ന​ട​ക്കു​ന്ന​ത്.

ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ൽ രാ​ജ്യ​ത്തെ വെ​ട്ടി​മു​റി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ നി​ല​പാ​ടു​ക​ൾ തി​രു​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത് എ​ന്ന് യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഒ​രു സം​സ്‌​കൃ​തി​യെ ത​ച്ചു​ത​ക​ർ​ക്കു​ന്ന ഏ​കാ​ധി​പ​ത്യ നി​ല​പാ​ടു​ക​ളാ​ണ് രാ​ജ്യം ഭ​രി​ക്കു​ന്ന മോ​ദി​യും അ​മി​ത് ഷാ​യും ന​ട​പ്പി​ലാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ളെ​ല്ലാം ത​ക​ർ​ത്ത് ജ​ന​ങ്ങ​ളി​ൽ വ​ർ​ഗീ​യ വി​ഷം കു​ത്തി​നി​റ​ച്ച് ക​ലാ​പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ണ് സം​ഘ​പ​രി​വാ​ർ ശ്ര​മി​ക്കു​ന്ന​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധം വ​ലി​യ തി​ര​മാ​ല​ക​ളാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ട​ങ്ങി​ൽ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള​ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പി​ള്ളി രാ​മ​ച​ന്ദ്ര​ൻ ജാ​ഥാ ക്യാ​പ്റ്റ​ൻ​മാ​ർ​ക്ക് പ​താ​ക കൈ​മാ​റി. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ റോ​ജി എം.​ജോ​ൺ, അ​ൻ​വ​ർ സാ​ദ​ത്ത്, വി.​പി. സ​ജീ​ന്ദ്ര​ൻ, മു​ൻ നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി.​പി. ത​ങ്ക​ച്ച​ൻ, മു​ൻ മ​ന്ത്രി ടി.​എ​ച്ച്. മു​സ്ത​ഫ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ് എം​എ​ൽ​എ, കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​വ് ബാ​ബു ജോ​സ​ഫ്, യു​ഡി​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ണി നെ​ല്ലൂ​ർ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​എം. സ​ക്കീ​ർ ഹു​സൈ​ൻ, ബി.​എ അ​ബ്ദു​ൽ മു​ത്ത​ലി​ബ്, ജെ​യ്‌​സ​ൻ ജോ​സ​ഫ്, മു​ൻ മ​ന്ത്രി കെ.​ബാ​ബു, എ​ൻ.​വി.​സി. അ​ഹ​മ്മ​ദ്, എം.​യു. ഇ​ബ്രാ​ഹീം, എം.​ഒ. ജോ​ൺ, കെ.​പി. ധ​ന​പാ​ല​ൻ, എ​ൻ. വേ​ണു​ഗോ​പാ​ൽ, അ​ജ​യ് ത​റ​യി​ൽ, പി.​ജെ. ജോ​യി, എം.​എ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്ന ജ​ന​കീ​യ യാ​ത്ര​ക്ക് വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കാ​ൻ നി​ര​വ​ധി​പേ​ർ കാ​ത്തു​നി​ന്നു. പെ​രു​മ്പാ​വൂ​ർ യാ​ത്രി നി​വാ​സി​ന് സ​മീ​പം മു​സ​ലിം ലീ​ഗ് പെ​രു​മ്പാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ യാ​ത്ര​ക്ക് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് മു​ടി​ക്ക​ൽ സൗ​ഹൃ​ദ, വ​ഞ്ചി​നാ​ട്, മ​ഞ്ഞ​പ്പെ​ട്ടി, മാ​റം​മ്പി​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി ജാ​ഥ ആ​ലു​വ​യി​ൽ സ​മാ​പി​ച്ചു.

Related posts