സ്വൈ​ൻ ഫീ​വ​ർ: ജാ​ഗ്ര​താ നി​ർ​ദേ​ശം; പ​​ന്നി​​ക​​ളെ സം​​സ്ഥാ​​ന​​ത്തി​​ന​​ക​​ത്തേ​​ക്കും പു​​റ​​ത്തേ​​ക്കു​​മെ​​ത്തി​​ക്കു​​ന്ന​​തി​​ന് നി​​രോ​​ധ​​നം


കോ​​ട്ട​​യം: പ​​ന്നി​​ക​​ളെ ബാ​​ധി​​ക്കു​​ന്ന മാ​​ര​​ക​​വും അ​​തി​​സാം​​ക്ര​​മി​​ക​​വു​​മാ​​യ സ്വൈ​​ൻ ഫീ​​വ​​ർ ബീ​​ഹാ​​റി​​ലും വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ജി​​ല്ല​​യി​​ൽ ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശം.

സം​​സ്ഥാ​​ന​​ത്തി​​ന​​ക​​ത്തേ​​ക്കും പു​​റ​​ത്തേ​​ക്കും പ​​ന്നി​​ക​​ൾ, പ​​ന്നി മാം​​സം-​​മാം​​സ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, പ​​ന്നി​​ക​​ളു​​ടെ കാ​​ഷ്ഠം എ​​ന്നി​​വ റോ​​ഡ്, റെ​​യി​​ൽ, വ്യോ​​മ, ക​​ട​​ൽ​​മാ​​ർ​​ഗം കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നും വ​​രു​​ന്ന​​തി​​നും ഒ​​രു മാ​​സ​​ത്തേ​​ക്ക് നി​​രോ​​ധ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

ദി ​​പ്രി​​വ​​ൻ​​ഷ​​ൻ ആ​​ൻ​​ഡ് ക​​ണ്‍​ട്രോ​​ൾ ഓ​​ഫ് ഇ​​ൻ​​ഫെ​​ക്ഷി​​യ​​സ് ആ​​ൻ​​ഡ് ക​​ണ്‍​ടേ​​ജി​​യ​​സ് ഡി​​സീ​​സ​​സ് ഇ​​ൻ അ​​നി​​മ​​ൽ​​സ് ആ​​ക്ട് സെ​​ക്ഷ​​ൻ 6(1), 10 (1) എ​​ന്നി​​വ പ്ര​​കാ​​ര​​മാ​​ണ് ന​​ട​​പ​​ടി. ചെ​​ക്പോ​​സ്റ്റു​​ക​​ളി​​ൽ ഇ​​തു സം​​ബ​​ന്ധി​​ച്ച് നി​​ർ​​ദേ​​ശം ന​​ൽ​​കി.

മ​​റ്റ് സം​​സ്ഥാ​​ന​​ങ്ങ​​ളു​​മാ​​യി അ​​തി​​ർ​​ത്തി പ​​ങ്കി​​ടാ​​ത്ത ജി​​ല്ല​​യാ​​യ​​തി​​നാ​​ൽ അ​​തീ​​വ ആ​​ശ​​ങ്ക​​യ്ക്ക് സാ​​ഹ​​ച​​ര്യ​​മി​​ല്ലെ​​ങ്കി​​ലും ജി​​ല്ല​​യി​​ലെ മു​​ഴു​​വ​​ൻ പ​​ന്നി​​ഫാ​​മു​​ക​​ളി​​ലും ജാ​​ഗ്ര​​താ നി​​ർ​​ദ്ദേ​​ശം ന​​ൽ​​കി​​യ​​താ​​യും ജി​​ല്ലാ മൃ​​ഗ​​സം​​ര​​ക്ഷ​​ണ ഓ​​ഫീ​​സ​​ർ ഡോ. ​​ഷാ​​ജി പ​​ണി​​ക്ക​​ശേ​​രി പ​​റ​​ഞ്ഞു.

കേ​​ര​​ള​​ത്തി​​ന​​ക​​ത്ത് ജി​​ല്ല​​യി​​ൽ​​നി​​ന്ന് മ​​റ്റു ജി​​ല്ല​​ക​​ളി​​ലേ​​ക്ക് പ​​ന്നി, പ​​ന്നി മാം​​സോ​​ത്പ​​ന്ന​​ങ്ങ​​ൾ കൊ​​ണ്ടു​പോ​​കു​​ന്ന​​തി​​ന് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല.

Related posts

Leave a Comment