തോ​ല്‍​ക്കും വ​രെ പ​ഠി​പ്പി​ക്ക​ണം! പ്ര​സ​വി​ച്ച പ​തി​നാ​ലു മ​ക്ക​ളി​ല്‍ പ​തി​നൊ​ന്നു പേ​രെ​യും ന​ഷ്ട​പ്പെ​ട്ട ക​ല്യാ​ണി​യു​ടെ ഏ​റ്റ​വും ഇ​ള​യമകന്‍; അമ്മയോർ‌മയിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: ലോ​ക​മാ​തൃ​ദി​ന​ത്തി​ല്‍ അ​മ്മ​യു​ടെ ഓ​ര്‍​മ്മ​ക​ള്‍ പ​ങ്കു​വ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

ഏ​തൊ​രു വ്യ​ക്തി​യേ​യും പോ​ലെ ത​ന്‍റെ ജീ​വി​ത​ത്തെ ഏ​റ്റ​വും സ്വാ​ധീ​നി​ച്ച​ത് അ​മ്മ​യാ​ണെ​ന്ന് പി​ണ​റാ​യി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു. പ്ര​സ​വി​ച്ച പ​തി​നാ​ലു മ​ക്ക​ളി​ല്‍ പ​തി​നൊ​ന്നു പേ​രെ​യും ന​ഷ്ട​പ്പെ​ട്ട ക​ല്യാ​ണി​യു​ടെ ഏ​റ്റ​വും ഇ​ള​യ മ​ക​നാ​യാ​ണ് വ​ള​ര്‍​ന്ന​ത്.

‘തോ​ല്‍​ക്കും വ​രെ പ​ഠി​പ്പി​ക്ക​ണം’ എ​ന്ന് അ​ധ്യാ​പ​ക​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ അ​മ്മ നി​ശ്ച​യ​ദാ​ർ‌​ഡ്യ​ത്തി​ന്‍റെ താ​ങ്ങു​മാ​യി കൂ​ടെ നി​ന്നു. അ​മ്മ​യു​ടെ അ​ടു​ത്തി​രു​ന്ന് അ​മ്മ​യ്ക്കു വേ​ണ്ടി പു​സ്ത​ക​ങ്ങ​ള്‍ ഉ​റ​ക്കെ വാ​യി​ച്ചു കൊ​ടു​ത്താ​ണ് വാ​യ​ന ശീ​ലി​ച്ച​ത്.

ആ ​ശീ​ല​മാ​ണ് രാ​ഷ്ട്രീ​യ വി​ദ്യാ​ഭ്യാ​സ​ത്തി​നു തു​ണ​യാ​യി മാ​റി​യ​ത്. അ​മ്മ പ​ക​ര്‍​ന്നു ത​ന്ന ആ​ത്മ​ബ​ല​മാ​ണ് രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ന്‍റെ അ​ടി​ത്ത​റ പാ​കി​യ​ത്- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment