പ്രവർത്തകരെ ശശിയാക്കി ശശിക്കേസ്..! പീഢനാരോപണ കേസിൽ പുറത്താക്കിയ പി.കെ. ശശിയെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ തി​രി​ച്ചെ​ടു​ക്കാ​ൻ ശി​പാ​ർ​ശ

പാ​ല​ക്കാ​ട്: ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വി​ന്‍റെ ലൈം​ഗി​ക പ​രാ​തി​യെ തു​ട​ർ​ന്ന് സി​പി​എ​മ്മി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​കെ. ശ​ശി​യെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ തി​രി​ച്ചെ​ടു​ക്കാ​ൻ ശി​പാ​ർ​ശ.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്. ശ​ശി​യു​ടെ തി​രി​ച്ച് വ​ര​വ് അ​ടു​ത്ത സം​സ്ഥാ​ന ക​മ്മി​റ്റ​യി​ൽ തീ​രു​മാ​ന​മാ​കും.

അ​തേ​സ​മ​യം ചി​ല പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ശി​പാ​ർ​ശ​യെ എ​തി​ർ​ത്തി​രു​ന്നു. ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യെ തു​ട​ർ​ന്ന് 2018 ന​വം​ബ​ർ 26-നാ​ണ് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​മാ​യ ശ​ശി​യെ ആ​റു​മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Related posts