വാ​ക്സിൻ എ​ടു​ത്താ​ലും ഡെ​ല്‍​റ്റ​യോ​ടു​ള്ള പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​മെ​ന്ന്..! ഇ​രു​പ​ത്ത​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ​പ്പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ക​ണ​ക്കി​ലെ​ടു​ത്ത് നടത്തിയ പഠനത്തില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: അ​സ്ട്ര​സെ​ന​ക, ഫൈ​സ​ര്‍ വാ​ക്സിന്‍ എ​ന്നി​വ​യു​ടെ ര​ണ്ടു ഡോ​സും എ​ടു​ത്ത് 90 ദി​വ​സം ക​ഴി​യു​ന്ന​വ​രി​ല്‍ കോ​വി​ഡ് ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തോ​ടു​ള്ള പ്ര​തി​രോ​ധ​ശേ​ഷി കാ​ര്യ​മാ​യി കു​റ​യു​ന്നു​വെ​ന്ന് ഓ​ക്സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​നം.

ഫൈ​സ​റി​ന് 75 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ല്‍ കോ​വി​ഷീ​ല്‍​ഡ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന അ​സ്ട്ര സെ​ന​ക​യ്ക്ക് 61 ശ​ത​മാ​ന​വും മാ​ത്ര​മാ​ണ് ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​വു​ക.

മാ​ത്ര​മ​ല്ല ഇ​തി​നു​ശേ​ഷം കോ​വി​ഡ് വ​രു​ന്ന​വ​രി​ല്‍ നി​ന്ന് രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണെ​ന്നാ​ണ് പ​ഠ​ന റി​പ്പോ​ർ​ട്ട്.

ഇ​വ​രി​ലെ വൈ​റ​സ് സാ​ന്നി​ധ്യ​വും വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത​വ​രു​ടേ​തി​ന് തു​ല്യ​മാ​ണ്. ഇ​രു​പ​ത്ത​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ​പ്പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഓ​ക്സ്ഫ‍​ഡ് പ​ഠ​നം ന​ട​ത്തി​യ​ത്.

Related posts

Leave a Comment