ഷാ​ർ​ജ​യി​ൽ നി​ന്ന് ക​റാ​ച്ചി​യി​ലേ​ക്ക് പോ​യ വി​മാ​നം അ​റ​ബി​ക്ക​ട​ലി​ന് മു​ക​ളി​വ​ച്ച് കാ​ണാ​താ​യി; തി​ര​ച്ചി​ൽ തു​ട​രു​ന്നു

ക​റാ​ച്ചി: ഷാ​ർ​ജ​യി​ൽ നി​ന്നും പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ലേ​ക്ക് പോ​യ ച​ര​ക്ക് വി​മാ​നം കാ​ണാ​താ​യി. വി​മാ​നം അ​റ​ബി​ക്ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ണോ​യെ​ന്നാ​ണ് സം​ശ​യം. അ​ഞ്ച് ജീ​വ​ന​ക്കാ​രു​മാ​യി പ​റ​ന്നു​യ​ർ​ന്ന ബോ​യിം​ഗ് 737 വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്.

ചൊ​വ്വാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 9:21 ഓ​ടെ​യാ​ണ് വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ള​ർ​മാ​ർ​ക്ക് ന​ഷ്ട​മാ​യ​ത്. വി​മാ​നം താ​ഴേ​ക്ക് ഇ​റ​ങ്ങാ​ൻ തു​ട​ങ്ങു​ന്ന​തി​ന് മി​നി​റ്റു​ക​ൾ​ക്ക് മു​ൻ​പ് വി​മാ​ന​ത്തി​ലെ നാ​വി​ഗേ​ഷ​ൻ സി​സ്റ്റ​ത്തി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി ജീ​വ​ന​ക്കാ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

രാ​ത്രി 9:18ന് ​വി​മാ​ന​ത്തി​നെ നാ​വി​ഗേ​ഷ​ൻ സം​വി​ധാ​ന​ത്തി​ൽ ത​ക​രാ​ർ ഉ​ള്ള​താ​യി പൈ​ല​റ്റ് എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളി​ൽ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വി​മാ​ന​ത്തെ സ​ഹാ​യി​ക്കാ​ൻ ക​ൺ​ട്രോ​ള​ർ​മാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും 9:21 ഓ​ടെ റ​ഡാ​റി​ൽ നി​ന്ന് വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു. ക​റാ​ച്ചി​യി​ൽ നി​ന്നും ഏ​ക​ദേ​ശം 287 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് വ​ച്ചാ​ണ് വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​യ​ത്.

വി​മാ​ന​ത്തി​ന്‍റെ ഉ​യ​ര​ത്തി​ൽ പെ​ട്ടെ​ന്ന് വ​ലി​യ വ്യ​തി​യാ​ന​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് അ​തി​വേ​ഗ​ത്തി​ൽ താ​ഴേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് വി​മാ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം നി​രീ​ക്ഷി​ക്കു​ന്ന ‘ഫ്ലൈ​റ്റ്‌​റ​ഡാ​ർ24’-​ന്‍റെ പ്രാ​ഥ​മി​ക അ​റി​യി​പ്പ്. ക​റാ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘കെ2 ​എ​യ​ർ​വേ​യ്‌​സ്’ എ​ന്ന സ്വ​കാ​ര്യ ച​ര​ക്ക് വി​മാ​ന​ക്ക​മ്പ​നി​യു​ടേ​താ​ണ് ഈ ​വി​മാ​നം.

കാ​ണാ​താ​യ വി​മാ​ന​ത്തി​നാ​യി പാ​ക്കി​സ്ഥാ​ൻ നാ​വി​ക​സേ​ന, വ്യോ​മ​സേ​ന, സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​ബി​ക്ക​ട​ലി​ൽ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നേ​വി ഫ്രി​ഗേ​റ്റു​ക​ളും (യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ) മ​റ്റ് വി​മാ​ന​ങ്ങ​ളും തി​ര​ച്ചി​ലി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

പാ​ക്കി​സ്ഥാ​നി​ൽ 2020- ൽ ​ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് ത​ക​ർ​ന്നു​വീ​ണാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​ന്ന് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 99 പേ​രി​ൽ 97 പേ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment