എന്ത് പരാതിയും നിങ്ങൾക്ക് നൽകാം..! ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ പദ്ധതിക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി പൊ​തു​ജ​നം; ആദ്യ ദിനം വാ​ട്സ് ആ​പ്പ്നമ്പരില്‍ ലഭിച്ചത് 37 പരാതികൾ; സന്ദേശങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ പ​ദ്ധ​തി​ക്ക് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണം. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞ് ആ​ദ്യ​ദി​വ​സം ത​ന്നെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 37 ര​ഹ​സ്യ​വി​വ​ര​ങ്ങ​ളാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക​ട​ക്കം ല​ഭി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

പ​രാ​തി​ക​ളി​ൽ 16 എ​ണ്ണ​ത്തി​നു ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഒ​ന്പ​തു​പേ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ര​ന്ത​ര​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 9497910100 എ​ന്ന വാ​ട്സ് ആ​പ്പ് ന​ന്പ​രും പോ​ലീ​സ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

കു​റ്റ​വാ​ളി​ക​ളു​ടെ ഫോ​ട്ടോ​യോ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മ​റ്റു​വി​വ​ര​ങ്ങ​ളോ ഇ​തി​ലേ​ക്ക് ന​ൽ​കാ​വു​ന്ന​താ​ണ്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് അ​ന​ധി​കൃ​ത നി​ലം നി​ക​ത്ത​ൽ, മ​ണ​ൽ ക​ട​ത്ത്, ചീ​ട്ടു​ക​ളി, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മ​ദ്യ​പാ​നം, മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം, ഉ​പ​യോ​ഗം, എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ ഈ ​ന​ന്പ​രി​ലേ​ക്ക് ന​ൽ​കാം. സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

 

Related posts