ആ കാമഭ്രാന്തൻ പള്ളുരുത്തിക്കാരൻ..! റോഡരുകിൽ കളിച്ചുകൊണ്ടിരുന്ന ഏ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ; സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്

തു​റ​വൂ​ർ: ഏ​ഴു വ​യ​സു​കാ​രി​യെ പൊ​തു​വ​ഴി​യി​ൽ പീ​ഡി​പ്പി​ക്കു​വാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. കൊ​ച്ചി പ​ള്ളൂ​ര​ത്തി സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​രൂരി​ലാ​യി​രു​ന്നു സം​ഭ​വം. കു​ന്പ​ള​ങ്ങി ഫെ​റി​ക്ക് സ​മീ​പം കു​മാ​ര​പു​രം ഭാ​ഗ​ത്ത് വീ​ടി​ന് സ​മീ​പ​മു​ള്ള ഇ​ട​വ​ഴി​യി​ൽ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ഏ​ഴു​വ​യ​സു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ൽ വ​ന്ന ഇ​യാ​ൾ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ശ്ര​മി​ച്ച​തി​ന് പ്ര​ദേ​ശ​ത്തു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു ന​ട​ത്തി​യ അ​ന്വ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​തും പി​ടി​കൂ​ടി​യ​തും. ഇ​യാ​ളു​ടെ കു​ത്തി​യ​തോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Related posts