വാഹന പരിശോധനയ്ക്കിടെ ബൈക്ക് ലോറിയിലിടിച്ച് പ്രവാസി മ​രി​ച്ചു; ഹൈ​വേ പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു

ചാ​വ​ക്കാ​ട്: ബൈ​ക്ക് ക​ണ്ടെ​യ്ന​ർ ലോ​റി​ക്കു പി​ന്നി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ പ്ര​വാ​സി മ​രി​ച്ചു. വെ​ളി​യ​ക്കോ​ട് അ​യ്യോ​ട്ടി​ചി​റ പൊ​ന്നാ​ക്കാ​ര​ൻ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദാ​ണ് (40) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ ദേ​ശീ​യ​പാ​ത 17 അ​ക​ലാ​ട് മൊ​യ്തീ​ൻ​പ​ള്ളി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം.വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കാ​യി ഹൈ​വേ പോ​ലീ​സ് ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് കൈ​കാ​ണി​ച്ച​പ്പോ​ൾ ലോ​റി പെ​ട്ടെ​ന്ന് നി​റു​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.

എ​ന്നാ​ൽ, പോ​ലീ​സി​നെ ക​ണ്ട് ബൈ​ക്ക് തി​രി​ച്ച​പ്പോ​ൾ ലോ​റി​യി​ൽ ഇ​ടി​ച്ച​താ​ണെ​ന്നും പ​റ​യു​ന്നു.അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​തെ സ്ഥ​ലം​വി​ട്ട ഹൈ​വേ പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു.രാ​ത്രി 11നു ​ആ​രം​ഭി​ച്ച ഉ​പ​രോ​ധം പു​ല​ർ​ച്ചെ ര​ണ്ട​ര​വ​രെ തു​ട​ർ​ന്നു.

നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി. പ​ത്ത് മി​നി​റ്റോ​ലം റോ​ഡി​ൽ കി​ട​ന്ന് കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ ആം​ബു​ല​ൻ​സ് എ​ത്തി​യാ​ണ് മു​തു​വ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഹൈ​വേ പോ​ലീ​സ് മു​ങ്ങി​യ​ത് അ​വ​ർ മ​ദ്യ​പി​ച്ച​തു​കൊ​ണ്ടാ​ണെ​ന്നും ചി​കി​ത്സ വൈ​കി​യ​താ​ണ് കു​ഞ്ഞു​മു​ഹ​മ്മ​ദ് മ​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നും ആ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​ത്. കു​ന്നം​കു​ളം ഡി​വൈ​എ​സ്പി, ചാ​വ​ക്കാ​ട് സി​ഐ എ​ന്നി​വ​ർ ഞാ​യ​റാ​ഴ്ച അ​വ​ധി​യി​ലാ​യി​രു​ന്നു.

വാ​ടാ​ന​പ്പ​ള്ളി എ​സ്ഐ, വ​ട​ക്കേ​ക്കാ​ട് എ​സ്ഐ എ​ന്നി​വ​ർ എ​ത്തി നാ​ട്ടു​കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ണ് ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ച​ത്.സം​ഭ​വം ന​ട​ക്കു​ന്പോ​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ കു​റേ​സ​മ​യം സം​ഘ​ർ​ഷാ​വാ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് സ​ന്നാ​ഹ​വും എ​ത്തി​യി​രു​ന്നു.

കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ഹ​സീ​ന എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​ണ്. ഭാ​ര്യ​യു​ടെ ആ​ദ്യ​പ്ര​സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ട്ടി​ൽ​വ​ന്ന കു​ഞ്ഞു​മു​ഹ​മ്മ​ദ് താ​ൽ​ക്കാ​ലി​ക​മാ​യി മ​ല്ലാ​ട് ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. രാ​ത്രി ഹോ​ട്ട​ൽ അ​ട​ച്ച് വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം.മാ​താ​വ്: ഐ​ഷു​മ. ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി വെ​ളി​യ​ക്കോ​ട്ടേ​ക്ക് കൊ​ണ്ടു​പോ​കും.

 

Related posts