പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ട്രെ​യി​ൻത​ട്ടി മ​രി​ച്ചു: ആത്മഹത്യാകുറുപ്പിൽ രണ്ടു പേരുടെ പേർ; പോലീസുകാരന്‍റെ മരണകാരണം തേടി പോലീസ്




പാ​റ​ശാ​ല: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക്ലി​ഫ് ഹൗ​സി​ലെ ഗാ​ർ​ഡും പ​ര​ശു​വ​യ്ക്ക​ൽ അ​ഞ്ച​ലി​ക്കോ​ണം ക​ല്ലൂ​ർ​ക്കോ​ണം മ​ണ​ലി​വി​ള വീ​ട്ടി​ൽ അ​നീ​ഷ് സേ​വ്യർ(32 )മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ശു​വൂ​ർ​ക്കോ​ണം മ​ണ​ലി​വി​ള​വീ​ട്ടി​ൽ ര​ജ് കു​മാ​ർ(58.) വി​ള​വം​കോ​ട് വാ​വ​റ​വി​ള വീ​ട്ടി​ൽ ജ​യ​കു​മാ​ർ (39)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.അ​നീ​ഷ് സേ​വ്യ​റി​നെ ക​ഴി​ഞ്ഞ ഞാ​യ​ർ ഉ​ച്ച​യോ​ടെ​യാ​ണ് ഇ​ടി​ച്ച​ക്ക​പ്ലാ​മൂ​ട്ന് സ​മീ​പം ട്രെ​യി​ൻ പാ​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

​മൃ​തു​ദേ​ഹ​ത്തി​ൽ നി​ന്ന് ല​ഭി​ച്ച ആ​ത്മ​ഹ​ത്യ കു​റു​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രി​ൽ​പ്പെ​ട്ട ര​ണ്ട് പേ​രെ​യാ​ണ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത് .

Related posts

Leave a Comment