ശബരിമല ശ്രീകോവിലിനു മുന്നില്‍ തിരുമുറ്റത്ത് തുണിയുണക്കുന്നത് കണ്ടില്ലെന്ന് നടിച്ച് ഐജി വിജയ് സാക്കറെയും ദേവസ്വം ബോര്‍ഡും ? പോലീസ് മഴക്കോട്ട് ഉണക്കുന്നത് വ്രതം നോറ്റെത്തുന്ന തീര്‍ഥാടകരെ അവഹേളിക്കുന്ന വിധത്തില്‍…

ശബരിമല: രാഷ്ട്രീയ നേതാക്കള്‍ ആചാരം ലംഘിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സജീവമാകുന്നതിനിടയില്‍ സന്നിധാനത്ത് പോലീസ് നടത്തുന്നത് നഗ്നമായ ആചാരലംഘനം. ശ്രീകോവിലിനു സമീപത്തിട്ട് പോലീസുകാര്‍ മഴക്കോട്ട് ഉണക്കുന്നത് കണ്ടില്ലെന്നു നടിക്കുകയാണ് ദേവസ്വം ബോര്‍ഡ്. സന്നിധാനത്തുള്ള ഐ.ജി. വിജയ് സാക്കറെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഇടപെട്ട് നടപടി സ്വീകരിച്ചില്ല.

ഭക്തരെ സംബന്ധിച്ചിടത്തോളം ഏറെ പരിപാവനമായി കരുതുന്ന ഇടമാണ് തിരുമുറ്റം. നീണ്ട ഏറെ ദിവസത്തെ വ്രതം നോറ്റെത്തുന്ന തീര്‍ഥാടകരെ അവഹേളിക്കുന്ന വിധത്തിലായിരുന്നു ഓവര്‍ കോട്ടുകള്‍ നിരത്തിയിട്ട് ഉണക്കാനിട്ട നടപടി. പോലീസിനെ സംബന്ധിച്ചിടത്തോളം ഇവര്‍ക്ക് വിശ്രമിക്കാനും സാധന സാമഗ്രികള്‍ സൂക്ഷിക്കാനും മതിയായ സ്ഥലം സന്നിധാനത്തുണ്ട്. ഇതൊക്കെ ഉണ്ടായിരിക്കെയാണ് ശ്രീകോവിലിന് സമീപം ബാരിക്കേഡില്‍ ഓവര്‍ കോട്ടുകള്‍ ഉണക്കാനിട്ടത്. എന്തും വിവാദമാകുകയും പ്രശ്നങ്ങളാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എരിതീയില്‍ എണ്ണയൊഴിക്കും പോലെയുള്ള പോലീസിന്റെ ഈ നടപടി.

Related posts