പോലീസ് ആണെങ്കിലും മേടിച്ചാൽ തിരികെ കൊടുക്കണം..!പരിശോധനയ്ക്ക് വാങ്ങിയ ലൈസൻസ് തിരികെ നൽകിയില്ല ; എസ്ഐക്ക് 5000 രൂപയുടെ പിഴ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ർ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ കെ.​കെ. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് വാ​ഹ​ന പ​രി​ശോ​ധ​യ്ക്കി​ടെ വാ​ങ്ങി​യ​ശേ​ഷം തി​രി​കെ ന​ൽ​കാ​തി​രു​ന്ന എ​സ്ഐ 5,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. കു​ഞ്ഞി​കൃ​ഷ്ണ​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ ശേ​ഷം പ​യ്യ​ന്നൂ​ർ സ്റ്റേ​ഷ​നി​ൽ അ​ഡീ​ഷ​ൽ എ​സ്ഐ​യാ​യി​രു​ന്ന ദാ​മോ​ദ​ര​നി​ൽ നി​ന്നും പ്ര​സ്തു​ത തു​ക ഈ​ടാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് അ​ധ്യ​ക്ഷ​ൻ പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അ​ഡീ​ഷ​ണ​ൽ എ​സ്ഐ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഉ​ത്ത​ര​വ് ല​ഭി​ച്ച് 30 ദി​വ​സ​ത്തി​ന​കം സ​ർ​ക്കാ​ർ തു​ക ന​ൽ​ക​ണം. 2016 ഫെ​ബ്രു​വ​രി 19 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​മ​ന്ത​ളി ചി​ദം​ബ​ര​നാ​ഥ് സ്കൂ​ളി​നു സ​മീ​പം ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​യ്ക്കി​ടെ​യാ​ണ് സം​ഭ​വം
പു​ത്ത​രി ഉ​ത്സ​വ​വും ഊ​ട്ടു​പു​ര ഉ​ദ്ഘാ​ട​ന​വും

താ​ഴെ​ചൊ​വ്വ: മു​ട്ടോ​ളം​പാ​റ മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ പു​ത്ത​രി ഉ​ത്സ​വ​വും ഊ​ട്ടു​പു​ര ഉ​ദ്ഘാ​ട​ന​വും നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. നാ​ലി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ഊ​ട്ടു​പു​ര ഉ​ദ്ഘാ​ട​നം സാ​ധു ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​പി. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി. ​വി​നോ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

റി​ട്ട. എ​ഇ​ഒ സി. ​കൃ​ഷ്ണ​ൻ നാ​യ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​ത്ത​രി വെ​ള്ളാ​ട്ടം, അ​ഞ്ചി​ന് തി​രു​വ​പ്പ​ന എ​ന്നി​വ ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി.​വി​നോ​ദ്, ടി.​ര​മേ​ശ​ൻ, വി.​വി.​പു​രു​ഷോ​ത്ത​മ​ൻ, പി.​കെ പ​വി​ത്ര​ൻ, ഇ.​വി.​ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

.

 

Related posts