ഹ​ർ​ത്താ​ൽ ദി​വ​സം  യുവാവിന് പോ​ലീ​സിന്‍റെ ക്രൂരമ​ർ​ദ​നം; സി​ഐ നേ​രി​ട്ട് ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉത്തരവ്

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് കു​മാ​ര​പു​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ഹ​രി​പ്പാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഹ​രി​പ്പാ​ട് സി​ഐ ടി. ​മ​നോ​ജി​നെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ വി​ളി​ച്ചു വ​രു​ത്തും. ന​വം​ബ​ർ 13ന് ​ആ​ല​പ്പു​ഴ ഗ​വ. ഗ​സ്റ്റ്ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ നേ​രി​ൽ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്കാ​നാ​ണ് സി​ഐ​ക്കു ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് അ​ധ്യ​ക്ഷ​ൻ പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

സം​ഭ​വം ഡി​വൈ​എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ച്ച് മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ഫ​യ​ൽ ചെ​യ്യ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കാ​ർ​ത്തി​ക​പ്പ​ള്ളി കു​മാ​ര​പു​രം താ​മ​ല്ലാ​യ്ക്ക​ൽ തെ​ക്കും​മു​റി​യി​ൽ അ​ശ്വ​തി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

അ​ശ്വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​രു​ണി​നെ​യാ​ണ് പ്ര​ത്യേ​ക കാ​ര​ണ​ങ്ങ​ൾ കൂ​ടാ​തെ ഹ​രി​പ്പാ​ട് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ഞ്ജു​നാ​ഥ് അ​രു​ണി​ൻ​റെ വീ​ട്ടി​ൽ​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പ് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു അ​രു​ണ്‍. ഹ​രി​പ്പാ​ട് എ​സ്ഐ ര​തീ​ഷ് ഗോ​പി​യും സി​ഐ ടി. ​മ​നോ​ജും ചേ​ർ​ന്ന് അ​രു​ണി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

പോ​ലീ​സു​കാ​രാ​യ സു​നി​ൽ, സ​ജ​ൻ, സു​നി​ൽ, സാ​ഗ​ർ, അ​ഞ്ജു​നാ​ഥ് എ​ന്നി​വ​രും മ​ർ​ദ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​താ​യി പ​രാ​തി​യി​ൽ പ​റ​ഞ്ഞു. അ​വ​ശ​നാ​യ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ചി​ട്ടും പോ​ലീ​സു​കാ​ർ ത​യാ​റാ​യി​ല്ല.

ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കേ​സി​ലും പ്ര​തി​യാ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ അ​രു​ണി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണെ​ന്ന് പ​റ​ഞ്ഞ് ജീ​പ്പി​ൽ ക​യ​റ്റി​യ അ​രു​ണി​നെ വീ​ണ്ടും മ​ർ​ദി​ച്ചു. തു​ട​ർ​ന്ന് രാ​ത്രി​യോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts