മദ്യപിച്ചെന്ന് ആരോപിച്ച് അറസ്റ്റു ചെയ്തയാളെ മർദിക്കുന്നതിനിടെ  പ്ര​തി​യു​ടെ വാ​ച്ച് ശ​രീ​ര​ത്തി​ല്‍ ത​ട്ടി എ​സ്‌​ഐ​ക്ക് പ​രി​ക്കേ​റ്റു; ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന്  പോലീസ് കേസ്

ത​ളി​പ്പ​റ​മ്പ്: സ്റ്റേ​ഷ​നി​ല്‍​വെ​ച്ച് പ്ര​തി​യെ മ​ര്‍​ദി​ക്കു​ന്ന​തി​നി​ട​യി​ല്‍ പ്ര​തി​യു​ടെ വാ​ച്ച് ശ​രീ​ര​ത്തി​ല്‍​കൊ​ണ്ട് എ​സ്‌​ഐ​ക്ക് പ​രി​ക്കേ​റ്റു. പ്ര​തി​ക്കെ​തി​രെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് കേ​സ്. ഇ​ന്ന​ലെ രാ​ത്രി ഹൈ​വേ പോ​ലീ​സ് പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച വാ​യാ​ട്ടെ പാ​ല​ക്കോ​ട​ന്‍ നൗ​ഷാ​ദി​നെ (40) എ​സ്‌​ഐ മ​ര്‍​ദി​ച്ച​താ​യാ​ണ് പ​രാ​തി.

സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച നൗ​ഷാ​ദ് മ​ദ്യ​പി​ച്ച​താ​യി ആ​രോ​പി​ച്ച് എ​സ്‌​ഐ മ​ര്‍​ദി​ച്ച​താ​യാ​ണ് ആ​രോ​പ​ണം. എ​ന്നാ​ല്‍ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തി ഡ്രൈ​വ​റാ​യി ജോ​ലി​നോ​ക്കു​ന്ന നൗ​ഷാ​ദി​ന് മ​ദ്യ​പാ​ന​ശീ​ലം ഇ​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

നൗ​ഷാ​ദി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ത​ളി​പ്പ​റ​മ്പ് എ​സ്‌​ഐ​ക്കെ​തി​രേ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​കു​ന്ന​തി​നെ​തി​രെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​താ​യി അ​റി​യു​ന്നു.

Related posts