പോ​ലീ​സു​കാ​ര്‍​ക്കും ര​ക്ഷ​യി​ല്ല ;അ​ഞ്ച​ലി​ല്‍ പോ​ലീ​സ് സൂ​പ്ര​ണ്ടിന്‍റെ വീട്ടിലും മോഷണം;അ​ന്വേ​ഷ​ണം അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച്

അ​ഞ്ച​ല്‍ : കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ക​വ​ര്‍​ച്ച​യും ക​വ​ര്‍​ച്ച ശ്ര​മ​വും തു​ട​രു​ക​യാ​ണ്. അ​ഞ്ച​ല്‍ പൊ​ടി​യാ​ട്ടു​വി​ള റേ​ഷ​ന്‍ ക​ട ജം​ഗ്ഷ​നി​ല്‍ ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ തി​രു​വ​ന​ന്ത​പു​രം ട്രാ​ഫി​ക് എ​സ്പി ജോ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ വീ​ട്ടി​ലും, അ​യ​ൽ​വാ​സി​യാ കാ​ർ​മ്മ​ലി​ൽ കു​ഞ്ഞു​മോ​ള്‍ എ​ന്നി​വ​രു​ടെ വീ​ട്ടി​ലു​മാ​ണ് ഇന്നലെ പു​ല​ര്‍​ച്ചെ ക​വ​ര്‍​ച്ച ന​ട​ന്ന​ത്.

ക​വ​ര്‍​ച്ച​യി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​കയാ​ണ് പോ​ലീ​സ്. ക​വ​ര്‍​ച്ച ന​ട​ന്ന വീ​ടു​ക​ളി​ല്‍ നി​ന്നും മ​ണം പി​ടി​ച്ച പോ​ലീ​സ് നാ​യ തൊ​ട്ട​ടു​ത്ത് നി​ര്‍​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് ഓ​ടി ക​യ​റി​യി​രു​ന്നു. ഇ​വി​ടെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​ട​ക്കം ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​തി​നാ​ല്‍ ത​ന്നെ ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​വി​ടെ​യു​ള്ള ചി​ല​രു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​ന​ലൂ​ർ ഡി.​വൈ.​എ​സ്.​പി അ​നി​ൽ.​എ​സ്.​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച​ൽ പോലീ​സാണ് അ​ന്വേ​ഷ​ണം ന​ട​ത്തുന്ന​ത്.അ​തേ​സ​മ​യം കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ക​വ​ര്‍​ച്ച​യും ക​വ​ര്‍​ച്ച ശ്ര​മ​വും വ​ര്‍​ദ്ധി​ക്കു​ന്ന​ത് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഭീ​തി ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോലീ​സു​കാ​ര​ന്‍റെ ബൈ​ക്ക് മോ​ഷ്ട്ടി​ച്ച​യാ​ളെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പെ​ട്രോ​ളിം​ഗ് ശ​ക്ത​മ​ല്ലെന്ന ആ​രോ​പ​ണ​മാ​ണ് നാ​ട്ടു​കാ​ര്‍​ക്കു​ള്ള​ത്.

Related posts