ദേ ​പ​ണി​തു, ദാ ​പൊ​ളി​ച്ചു… പ​ഞ്ചാ​യ​ത്ത് ല​ക്ഷ​ങ്ങ​ൾ മുടക്കി നിർമിച്ച നവീകരണം ഇടിച്ച് പൊ​ടി​ച്ച് പി​ഡ​ബ്ല്യു​ഡി


സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വി​ല്വാ​മ​ല: ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടു പ​ഞ്ചാ​യ​ത്ത് പ​ണി​ത കൈ​വ​രി​യും മ​റ്റും ഇ​ടി​ച്ചു​ത​ക​ർ​ത്തു പി​ഡ​ബ്ല്യു​ഡി​യു​ടെ അ​തി​ക്ര​മം.​ മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് തി​രു​വില്വാ​മ​ല പാ​ന്പാ​ടി സെ​ന്‍ററി​ൽ ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 10 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ചെ​യ്ത ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് റോ​ഡ് പ​ണി​യോ​ട​നു​ബ​ന്ധി​ച്ച് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ പൊ​ളി​ച്ചു മാ​റ്റി​യി​രി​ക്കു​ന്ന​ത് .


ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു മു​ൻ​പാ​ണ് പാ​ന്പാ​ടി സെ​ന്‍റ​റി​ൽ ചെ​ക്ക്ഡാ​മി​ലേ​ക്കു​ള്ള റോ​ഡ​രു​കി​ലെ കൈ​വ​രി​യും അ​തി​നോ​ടു ചേ​ർ​ന്ന് ടൈ​ൽ​സ് പാ​കി​യും മ​റ്റു പ​ണി​ക​ൾ ചെ​യ്ത് ഭം​ഗി​യാ​ക്കി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.

റോ​ഡി​നോ​ടു ചേ​ർ​ന്ന് പാ​കി​യ ടൈ​ൽ​സു​ക​ളാ​ണ് ഇ​പ്പോ​ൾ റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച് നീ​ക്കി​യ​ത്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് നി​ർ​മി​ച്ചു മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​തെ​ല്ലാം പൊ​ളി​ച്ചു ക​ള​ഞ്ഞ പി​ഡ​ബ്ല്യു​ഡി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

അ​ധി​കം ആ​ദ്യം ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ കി​ട​ന്നി​രു​ന്ന ഈ ​സ്ഥ​ലം സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച് മോ​ടി പി​ടി​പ്പി​ച്ച​ത്.

ചെ​ക്ക്ഡാ​മി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​കി​യ ടൈ​ൽ​സു​ക​ൾ പി​ഴു​തു മാ​റ്റി​യ നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ന​വീ​ക​ര​ണ പ്ര​വൃത്തി​ക​ൾ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് ചെ​യ്ത​തെ​ന്ന് മു​ൻ പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ർ. മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു.

നി​ർ​മി​ച്ച​തെ​ല്ലാം വെ​ട്ടി​പ്പൊ​ളി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ഇ​തു ചെ​യ്യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​ക്ഷ​ങ്ങ​ളു​ടെ ഫ​ണ്ട് ന​ഷ്ട​മാ​ക്കി​യ​തി​ൽ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment