സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി പേ​രെ​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യും പറ്റിച്ചു! ഊ​മ്പക്കാട്ട്‌ ജി​ന്‍റോ വ​ർ​ക്കിയെ ത​ന്ത്ര​പ​ര​മാ​യി കുടുക്കി; സംഭവങ്ങള്‍ ഇങ്ങനെ…

കോ​ത​മം​ഗ​ലം: സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി പേ​രെ​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യും ക​ബ​ളി​പ്പി​ച്ച് ലക്ഷങ്ങൾ ത​ട്ടി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ.

കീ​രം​പാ​റ ചെ​ങ്ക​ര ഊ​ന്പ​ക്കാ​ട്ട് ജി​ന്‍റോ വ​ർ​ക്കി (35)​ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ശു​വ​ണ്ടി ഫാ​ക്ട​റി ന​ട​ത്താ​നെ​ന്ന പേ​രി​ൽ ചെ​റു​വ​ട്ടൂ​ർ നി​ല​ത്തി​ൽ ആ​ർ. രാ​ജേ​ഷി​നെ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ത​ട്ടി​യെ​ടു​ക്കു​ന്ന പ​ണം​കൊ​ണ്ട് ആഡം​ബ​ര കാ​റു​ക​ളും മ​റ്റും വാ​ങ്ങി ആ​ർ​ഭാ​ട ജീ​വി​തം ന​യി​ച്ചി​രു​ന്ന പ്ര​തി​യെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ത​ന്ത്ര​പ​ര​മാ​യി പോ​ലീ​സ് കു​ടു​ക്കു​ക​യാ​യി​രു​ന്നു.

രാ​ജേ​ഷി​ന്‍റെ പേ​രി​ലു​ള്ള 50 സെ​ന്‍റ് സ്ഥ​ലം ക​ശു​വ​ണ്ടി വ്യ​വ​സാ​യം തു​ട​ങ്ങാ​നാ​യി ലീ​സി​നു കൊ​ടു​ത്താ​ൽ 30,000 രൂ​പ വാ​ട​ക​യും ക​ന്പ​നി​യി​ൽ പ​ങ്കാ​ളി​ത്ത​വും ക​ച്ച​വ​ട​ത്തി​ൽ ഓ​ഹ​രി​യും ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി പ​ണം ത​ട്ടി​യ​ത്.

വ്യ​വ​സാ​യം തു​ട​ങ്ങാ​ൻ ഈ ​വ​സ്തു ഈ​ടു ന​ൽ​കി വാ​യ്പ ത​ര​പ്പെ​ടു​ത്തി​യ പ്ര​തി വ്യ​വ​സാ​യ​ത്തി​നു കി​ട്ടു​ന്ന സ​ബ്സി​ഡി തു​ക​യും രാ​ജേ​ഷി​നു ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചി​രു​ന്നു.

മി​ൽ​ട്ട​ണ്‍ കാ​ഷ്യൂ​സ് എ​ന്ന പേ​രി​ൽ ക​ന്പ​നി തു​ട​ങ്ങാ​ൻ 2018ൽ ​മൂ​വാ​റ്റു​പു​ഴ അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നെ​ല്ലി​ക്കു​ഴി ശാ​ഖ​യി​ൽ വ​സ്തു പ​ണ​യ​പ്പെ​ടു​ത്തി 40 ല​ക്ഷം രൂ​പ ജി​ന്‍റോ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി.

ക​ന്പ​നി തു​ട​ങ്ങി മൂ​ന്നു മാ​സം കൊ​ണ്ടു​ത​ന്നെ പ്ര​വ​ർ​ത്ത​ന​ം അ​വ​സാ​നി​പ്പി​ച്ചു. വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല രാ​ജേ​ഷി​ന്‍റെ വ​സ്തു രേ​ഖ​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് പ​ക​ർ​പ്പും ഉ​പ​യോ​ഗി​ച്ച് മൂ​വാ​റ്റു​പു​ഴ​യി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ഇ​യാ​ളെ ജാ​മ്യ​ക്കാ​ര​നാ​ക്കി 2019ൽ ​പ്ര​തി ഇ​ന്നോ​വ കാ​ർ വാ​ങ്ങാ​ൻ 10 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തു.

മ​റ്റൊ​രു സാ​ന്പ​ത്തി​ക സ്ഥാ​പ​ന​ത്തി​ൽനി​ന്ന് സ​മാ​ന​രീ​തി​യി​ൽ 5 ല​ക്ഷം രൂ​പയും സ്വ​ന്ത​മാ​ക്കി​യും വാ​ഹ​നം വാ​ങ്ങി.

രാ​ജേ​ഷി​ൽനി​ന്ന് കൈ​വ​ശ​പ്പെ​ടു​ത്തി​യ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ ഒ​പ്പി​ട്ട് മും​ബൈ​യി​ലെ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽനി​ന്ന് 1.30 ല​ക്ഷം രൂ​പ​യും വാ​ങ്ങി.

പ​രാ​തി​ക്കാ​ര​ന്‍റെ അ​മ്മാ​വ​നി​ൽനി​ന്ന് എ​ട്ടു ല​ക്ഷം രൂ​പ​യും കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വാ​യ്​പ തി​രി​ച്ച​ടയ്​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ബാ​ങ്കി​ൽ​നി​ന്നു ജ​പ്തി​നോ​ട്ടീ​സ് വ​ന്ന​തോ​ടെ​യാ​ണ് രാ​ജേ​ഷ് പ​രാ​തി ന​ല്കി​യ​ത്.

ഒ​രു വ​ർ​ഷം മു​ന്പ് ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീസ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നും ത​ട്ടി​പ്പു​കാ​ര​നെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ച് രാ​ജേ​ഷും കു​ടും​ബ​വും ക​ഴി​ഞ്ഞ​മാ​സം 27ന് ​കോ​ത​മം​ഗ​ലം സ്റ്റേ​ഷ​നു മു​ന്നി​ൽ സ​ത്യ​ഗ്ര​ഹ​സ​മ​ര​ം ന​ട​ത്തി​യി​രു​ന്നു.

ഒ​ളി​വി​ൽ പോ​യ പ്ര​തി ചെ​ങ്ക​ര​യി​ലെ വീ​ട്ടി​ൽ എ​ത്തു​ന്നു​ണ്ടെ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ പോ​ലീ​സ് ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ കെ​ണി​യൊ​രു​ക്കിയാണ് പി​ടി​കൂ​ടിയത്.

സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ജി​ന്‍റോ വ​ർ​ക്കി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്, മോ​ഷ​ണം, അ​ടി​പി​ടി തു​ട​ങ്ങി 17 കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ത​മം​ഗ​ലം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment