മൂ​ന്നു പ്ര​കാ​ശന്മാർ ! പ്രകാശൻ പറക്കട്ടെ സിനിമയുടെ സംവിധായകൻ ഷഹദ് പറയുന്നു…

ടി.​ജി.​ബൈ​ജു​നാ​ഥ്

വ​ർ​ഷം 2009. സ്ഥ​ലം മ​ല​പ്പു​റം നി​ല​ന്പൂ​രിലെ പൂ​ക്കോ​ട്ടും​പാ​ടം ഗേ​റ്റി​ങ്ങ​ൽ എ​ന്ന ഉ​ൾ​നാ​ട​ൻ ഗ്രാ​മം. ക​ല്യാ​ണ വീ​ഡി​യോ ഷൂ​ട്ട് ചെ​യ്യു​ന്ന കാ​മ​റ​യി​ൽ പ​ത്താം​ക്ലാ​സു​കാ​ര​ൻ ഷ​ഹ​ദി​ന്‍റെ ഷോ​ർ​ട്ട് ഫി​ലിം പി​ടി​ത്തം നാ​ട്ടു​കാ​രി​ൽ കൗ​തു​ക​മു​ണ​ർ​ത്തി: ഇ​വ​നെ​ന്താ പി​രാ​ന്താ​ണോ!

ആ ​ഷോ​ർ​ട്ട് ഫി​ലിം ‘മൊ​ട്ട​’ എന്ന ടൈ​റ്റി​ലി​ൽ യൂ​ട്യൂ​ബി​ലെ​ത്തി. യൂ​ട്യൂ​ബി​ൽ ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ വ​ന്നു​തു​ട​ങ്ങി​യ കാ​ല​മാ​യി​രു​ന്നു അ​ത്.

അ​വി​ടെ നി​ന്ന് ഫീ​ച്ച​ർ ഫി​ലിം എ​ന്ന സ്വ​പ്ന​ത്തി​ലേ​ക്ക് എ​ത്താ​ൻ പി​ന്നെ​യും 13 വ​ർ​ഷ​ങ്ങ​ളു​ടെ യാ​ത്രാ​ദൂ​രം.

ഷ​ഹ​ദി​ന്‍റെ ആ​ദ്യ സി​നി​മ ‘പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ’ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്. ഷ​ഹ​ദ് പ​റ​യു​ന്നു- ‘ജീ​വി​ത​ത്തി​ൽ ഞാ​ൻ ആ​കെ ആ​ഗ്ര​ഹി​ച്ച​ത് ഒന്നേ​യു​ള്ളൂ…​സി​നി​മ!’

പ​തി​വ് ഫീ​ൽ​ഗു​ഡ് അ​ല്ല

ന​മ്മ​ളെ ര​സി​പ്പി​ക്കു​ന്ന നോ​ട്ട​ങ്ങ​ൾ, ഡ​യ​ലോ​ഗു​ക​ൾ, കാ​ഴ്ച​ക​ൾ, ഇ​ട​ങ്ങ​ൾ, ഈ​ണ​ങ്ങ​ൾ, വാ​ക്കു​ക​ൾ….

ചേ​രും​പ​ടി ചേ​ർ​ത്ത് പ​തി​വു ഫീ​ൽ​ഗു​ഡ് സി​നി​മ​ക​ളി​ൽ നി​ന്നു വേ​റി​ട്ടു നി​ൽ​ക്കു​ന്ന അ​നു​ഭ​വ​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​ണ് ആ​ദ്യ സി​നി​മ​യി​ലൂ​ടെ ഷ​ഹ​ദ്.

‘ന​മു​ക്കു ബ​ന്ധ​പ്പെ​ടു​ത്താ​നാകുന്ന ഒ​രു​പാ​ടു സം​ഭ​വ​ങ്ങ​ൾ, കാ​ര്യ​ങ്ങ​ൾ ഇ​തി​ലു​ള്ള​തു​കൊ​ണ്ടാ​വാം അങ്ങനെ തോന്നിയത്. ക​ണ്ടു​പ​രി​ച​യ​മു​ള്ള കു​റേ ജീവിത​പ​ശ്ചാ​ത്ത​ല​ങ്ങ​ളെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും ഈ കഥയിൽ ബ​ന്ധ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്.’- ഷ​ഹ​ദ് പ​റ​യു​ന്നു.

ജ​സ്റ്റ് ഫ്ര​ണ്ട്സി​നു​മ​പ്പു​റം

സി​നി​മ​യി​ൽ ഒ​രി​ടം തേ​ടി 2013 ലാ​ണ് ഷ​ഹ​ദ് എ​റ​ണാ​കു​ള​ത്തു വ​ന്ന​ത്. ധ്യാ​നു​മാ​യി പ​രി​ച​യം തു​ട​ങ്ങി​യ​ത് അ​ടി ക​പ്യാ​രേ കൂ​ട്ട​മ​ണി​യി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യ​പ്പോ​ൾ.

അ​ന്നു മു​ത​ൽ ഒ​രു സു​ഹൃ​ത്തി​നെ​പ്പോ​ലെ സ​ഹോ​ദ​ര​നെ​പ്പോ​ലെ ഗു​രു​വി​നെ​പ്പോ​ലെ ക​രു​ത​ലാ​യി ധ്യാ​ൻ ഒ​പ്പ​മു​ള്ളതാ​യി ഷ​ഹ​ദ്. ‘സ്ക്രി​പ്റ്റ് സെ​റ്റ് ചെ​യ്യു​ന്നു​ണ്ട്.

എ​ന്‍റെ പ​ട​ത്തി​ൽ നി​ങ്ങ​ളാ​ണു നാ​യ​ക​ൻ’ എ​ന്ന് അ​ടു​പ്പം കൂ​ടി​യ ദി​ന​ങ്ങ​ളി​ലൊ​ന്നി​ൽ ധ്യാ​നോ​ടു ഷ​ഹ​ദ് പ​റ​ഞ്ഞു.ര​ണ്ടു വ​ർ​ഷ​ത്തോ​ളം ചി​ത്രീ​ക​ര​ണം നീ​ണ്ട ല​വ് ആ​ക്ഷ​ൻ ഡ്രാ​മ​യി​ൽ ധ്യാ​നി​ന്‍റെ അ​സോ​സി​യേ​റ്റാ​യി.

ഷ​ഹ​ദ് എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ഷോ​ർ​ട്ട് ഫി​ലിം ‘ഒ​പ്പ​ന’ ഹി​റ്റാ​യ കാ​ല​ം. ധ്യാൻ ഷഹദിനെ വി ളിച്ചു. ചെന്നപ്പോൾ ധ്യാൻ ഒരു കഥ പറഞ്ഞു.

ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ആ ​ക​ഥ കേ​ട്ട​പ്പോ​ൾ ത​ന്‍റെ മ​ന​സ​റി​ഞ്ഞ് എ​ഴു​തി​യ​തു പോ​ലെ​ ഷ​ഹ​ദി​നു തോ​ന്നി. പ്ര​കാ​ശ​ന്‍റെ വ​ഴി​ക​ളി​ൽ ധ്യാ​നൊ​പ്പം ഷ​ഹ​ദും ഒ​ന്നു​ചേ​ർ​ന്നു പ​റ​ക്കാ​ൻ തു​ട​ങ്ങി.

മി​ഡി​ൽ ക്ലാ​സ് പ്ര​കാ​ശ​ൻ!

ഒ​രു​പാ​ടു സ്വ​പ്ന​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളു​മൊ​ക്കെ മ​ന​സി​ൽ​വ​ച്ചു ന​ട​ക്കു​ന്ന ഒ​രു കു​ടും​ബ​നാ​ഥ​ന്‍റെ​യും അ​യാ​ളു​ടെ ഭാ​ര്യ​യു​ടെ​യും അ​വ​രു​ടെ ര​ണ്ടു മ​ക്ക​ളു​ടെ​യും ക​ഥ​യാ​ണ് പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ. ‘പ്ര​തീ​ക്ഷ​യു​ടെ ക​ഥ​യാ​ണി​ത്.

ഓരോ സാധാരണക്കാ രനും ഓരോ പ്രകാശനാണ്. കു​ടും​ബ​ത്തെ​ക്കു​റി​ച്ചും മ​ക്ക​ളെ​ക്കു​റി​ച്ചു​മു​ള്ള പ്ര​തീ​ക്ഷ​ക​ളു​മാ​യി ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്കാ​ൻ ഓ​ടു​ന്ന മി​ഡി​ൽ ക്ലാ​സ് ആ​ളു​ക​ളു​ടെ പ്ര​തി​നി​ധി.

പ്ര​കാ​ശ​ന്‍റെ​യും മ​ക​ന്‍റെ​യും ജീ​വി​ത​ത്തി​ന്‍റെ ഇ​ട​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ് ഈ പടം. ’-ഷ​ഹ​ദ് പ​റ​യു​ന്നു.

മൂ​ന്നു പ്ര​കാ​ശന്മാർ!

പ്ര​കാ​ശ​നാ​യി ദി​ലീ​ഷ് പോ​ത്ത​നും മൂ​ത്ത മ​ക​ൻ ദാ​സ് പ്ര​കാ​ശ​നാ​യി മാ​ത്യു തോ​മ​സും ഇ​ള​യ മ​ക​ൻ അ​ഖി​ൽ പ്ര​കാ​ശ​നാ​യി ടി.​ജി. ര​വി​യു​ടെ കൊ​ച്ചു​മ​ക​ൻ ഋ​തു​ണ്‍​ജ​യ് ശ്രീ​ജി​ത്തും പ്ര​കാ​ശ​ന്‍റെ ഭാ​ര്യ ല​ത​യാ​യി നി​ഷ സാ​രം​ഗും വേ​ഷ​മി​ടു​ന്നു. ദി​ലീ​ഷും മാ​ത്യു​വുമാ​ണ് നാ​യ​കന്മാർ.

പ​ല​ച​ര​ക്കു ക​ച്ച​വ​ട​ക്കാ​ര​നാ​ണു പ്ര​കാ​ശ​ൻ. ദാ​സ​് പ്ല​സ്ടു വി​ദ്യാ​ർ​ഥി​യും. ‘ചി​ല നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലൊ​ക്കെ മ​ക്ക​ളെ അ​ച്ഛ​ന്‍റെ പേ​രു​കൂ​ട്ടി വി​ളി​ക്കാ​റി​ല്ലേ.

പ്രകാ ശന്‍റെ മകൻ ദാസ് പ്രകാ ശനെ പ്ര​കാ​ശാ…​എ​ന്നു വി​ളി​ക്കു​ന്നുണ്ട് ഇതിൽ. മൂ​ന്നു പ്ര​കാ​ശ​ൻ​മാ​രു​ടെ ജീ​വി​ത​യാ​ത്ര ത​ന്നെ​യാ​ണു സി​നി​മ -ഷ​ഹ​ദ് പ​റ​യു​ന്നു.

ടൈ​റ്റി​ൽ പി​റ​ന്ന പാ​തി​രാപ​ല ടൈ​റ്റി​ലു​ക​ളും പ​റ​ഞ്ഞു​പോ​കു​ന്ന​തി​നി​ടെ ഒ​രു രാ​ത്രി ര​ണ്ടു മ​ണി​ കഴിഞ്ഞ് ഷ​ഹ​ദി​ന്‍റെ മ​ന​സി​ൽ പ്ര​കാ​ശം പ​ര​ക്ക​ട്ടെ എ​ന്ന വാ​ച​കം മി​ന്നി​. അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ വെ​ളി​ച്ച​മു​ണ്ടാ​ക​ട്ടെ എ​ന്ന അ​ർ​ഥത്തിൽ അതു ടൈറ്റിലാക്കാമെന്നു ഷഹദിനു തോന്നി.

ധ്യാ​ൻ അ​തൊ​ന്നു മിനുക്കി; പ്ര​കാ​ശ​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പ്ര​തീ​ക്ഷ​ക​ളു​മാ​യി ചേ​ർ​ത്ത് പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ എന്ന്.

നാ​ലു പാ​ട്ടു​ക​ളും പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വു​മൊ​രു​ക്കി​യ​തു ഷാ​ൻ റ​ഹ്മാ​ൻ. വ​രി​ക​ൾ മ​നു മ​ഞ്ജി​ത്ത്, ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ. കാ​മ​റ ഗു​രു​പ്ര​സാ​ദ്. എ​ഡി​റ്റിം​ഗ് രതി​ൻ രാ​ധാ​കൃ​ഷ്ണ​ൻ.

ദി​ലീ​ഷി​ന്‍റെ പ്ര​കാ​ശം!

ദി​ലീ​ഷ്പോ​ത്ത​ൻ ഈ ​സി​നി​മ​യി​ൽ 99 ശ​ത​മാ​ന​വും ന​ട​നാ​യി​രി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്ന് ഷ​ഹ​ദ്.

‘ മാ​ക്സി​മം പ്ര​കാ​ശ​നാ​യി ജീ​വി​ക്കാ​ൻ ത​ന്നെ​യാ​ണു ദി​ലീ​ഷേ​ട്ട​ൻ ശ്ര​മി​ച്ച​ത്. എ​ന്‍റെ ടെ​ൻ​ഷ​ൻ കാ​ര​ണം ചേ​ട്ടാ ഓ​കെ​യാ​യി തോ​ന്നു​ന്നു​ണ്ടോ എ​ന്നു​ഞാ​ൻ ചോ​ദി​ക്കു​മാ​യി​രു​ന്നു. ഓ​കെ​യാ​ണ്,

എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടു, നീ ​ഓ​കെ​യ​ല്ലേ എ​ന്നു പറഞ്ഞ് എ​ന്നെ കം​ഫ​ർ​ട്ടാ​ക്കാ​നാ​ണ് ദി​ലീ​ഷേ​ട്ട​ൻ ശ്ര​ദ്ധി​ച്ച​ത്. സീ​നെ​ടു​ക്കു​ന്ന​തി​നു മി​നി​ട്ടു​ക​ൾ​ക്കു മു​ന്പ് ഡ​യ​ലോ​ഗു​ക​ൾ എ​ഴു​തു​ന്ന രീ​തി​യാ​ണ് ധ്യാ​നേ​ട്ട​ന്‍റേ​ത്.

അ​പ്പോ​ൾ ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ​യും അ​സി​സ്റ്റ​ന്‍റ്സി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​റു​ണ്ട്. അ​ങ്ങ​നെ പ​ല​യി​ട​ത്തും ദി​ലീ​ഷേ​ട്ട​ന്‍റെ ഡ​യ​ലോ​ഗു​ക​ളും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

പ​ടം തീ​ർ​ന്ന​പ്പോ​ൾ ദി​ലീ​ഷേ​ട്ട​നെ കാ​ണി​ച്ച് അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു. തു​ട​ക്ക​ക്കാ​ര​നാ​യ എ​നി​ക്കു ത​രാ​വു​ന്ന​തി​ന്‍റെ മാ​ക്സി​മം മാ​ന​സി​ക പി​ന്തു​ണ​യും സ്വാ​ത​ന്ത്ര്യ​വും അ​ദ്ദേ​ഹം ത​ന്നു.’

പാ​ഷ​ൻ സു​നി

പ്ര​കാ​ശ​നി​ൽ ധ്യാ​ൻ ഒ​രു വേ​ഷം ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം പാ​ഷ​ൻ സു​നി​യി​ലൂ​ടെ സ​ഫ​ല​മാ​യതായി ഷഹദ്.

‘ചെ​റി​യ ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ലും എ​ന്‍റെ ഗു​രു ഇ​തി​ലു​ണ്ടാ​യ​തും അ​ദ്ദേ​ഹ​ത്തോ​ട് ആ​ക്്ഷ​ൻ പ​റ​യാ​നാ​യി എ​ന്ന​തും വ​ലി​യ സ​ന്തോ​ഷം. ന​ല്ല ര​സ​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണ്. പാ​ഷ​ൻ പ്ല​സ് എ​ന്ന ബൈ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ പേ​രു വ​ന്ന​ത്.’

കോ​ഴി​ക്കു​ട്ട​ൻ!

‘അ​ളി​യ​ൻ മാ​ത്്സി​ൽ ഇ​ത്ര ഷാ​ർ​പ്പാ​യി​രു​ന്നല്ലേ’ എ​ന്ന് പ്ര​കാ​ശ​നോ​ടും ‘ഈ ​ഏ​രി​യ​യി​ൽ എ​ന്‍റെ വി​ല എ​നി​ക്കു ത​ന്നെ അ​റി​യി​ല്ല’ എ​ന്നു ദാ​സ് പ്ര​കാ​ശ​നോ​ടും പ​റ​യു​ന്ന കു​ട്ട​നാ​യി മിന്നുന്നതു സൈ​ജു കു​റു​പ്പ്.

നാ​ട്ടി​ലെ പ്ര​ധാ​ന വ്ളോ​ഗ​റും പാ​ട്ടു​കാ​ര​നു​മൊ​ക്കെ​യാ​യ കു​ട്ട​ൻ സ്വ​ഭാ​വം കൊ​ണ്ടു വാ​ങ്ങി​യെ​ടു​ത്ത പേ​രാ​ണ് കോ​ഴി​ക്കു​ട്ട​ൻ!

സൈ​ജു​വിന്‍റെ മാ​ന​റ​സി​ങ്ങ​ളും നോ​ട്ട​വും ന​ട​ത്ത​വും സം​സാ​ര​രീ​തി​യും കോ​മ​ഡി​യും ടൈ​മിം​ഗു​മൊ​ക്കെ​യാ​ണ് കാസ്റ്റിംഗിനു പിന്നിലെന്ന് ഷഹദ്. ‘ഇ​ട​യ്ക്കി​ടെ പാ​ട്ടു പാ​ടു​ന്ന സ്വഭാവമുണ്ട് കു​ട്ടന്.

സി​നി​മ​യി​ൽ ഏ​റെ ര​സ​ക​ര​മാ​യ ഒ​രു സ​ന്ദ​ർ​ഭ​ത്തി​ൽ വ​രു​ന്ന പാ​ലാ​യി​ൽ എ​ലി, പാ​ല​ത്തി​ൽ കേ​റി, പാ​ലം കു​ലു​ക്കി…​എ​ന്ന പാ​ട്ടും സൈ​ജു​വേ​ട്ട​ന്‍റെ സം​ഭാ​വ​ന​യാ​ണ്.’

ദാ​സും അ​ൻ​വ​റും

‘എ​നി​ക്കു സു​ന്ദ​ര​മാ​യി തോ​ന്നു​ന്ന എ​ന്തും ഞാ​ൻ പ​ക​ർ​ത്തും..​.അ​തി​പ്പൊ​ൾ മാ​നാ​യാ​ലും മ​യി​ലാ​യാ​ലും കി​ളി​യാ​യാ​ലും കു​യി​ലാ​യാ​ലും’ എ​ന്ന ഡയ ലോഗിന്‍റെ ഉടമ ദാ​സ് പ്ര​കാ​ശ​നാ​യി സി​നി​മ​യി​ൽ നി​റ​യു​ന്ന​തു മാ​ത്യു തോ​മ​സ്. ഷ​ഹ​ദ് പ​റ​യു​ന്നു –

‘ മാ​ത്യുവിനെ ചി​ന്തി​ച്ചി​ട്ടു ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യു​ണ്ടാ​കു​ന്ന​ത്. ന​മ്മു​ടെ കു​ടും​ബ​ത്തി​ലെ​യോ അ​യ​ൽ​പ​ക്ക​ത്തെ​യോ കു​ട്ടി​യാ​യി പെ​ട്ടെ​ന്നു ഫീ​ൽ ചെ​യ്യും.

അ​വ​നി​ലൂ​ടെ അ​നാ​യാ​സം ക​ഥ പ​റ​യാം. താ​ൻ ചെ​യ്യു​ന്ന സീ​നി​ന്‍റെ മു​ൻ, പി​ൻ സീ​നു​ക​ളെ​ക്കു​റി​ച്ചും ഇ​മോ​ഷ​ണ​ൽ ക​ണ്ടി​ന്യൂ​യി​റ്റി​യെ​ക്കു​റി​ച്ചു​മെ​ല്ലാം മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഡെ​ഡി​ക്കേ​ഷ​നു​ള്ള ന​ട​ൻ.

പ​ടം തു​ട​ങ്ങു​ന്ന​തി​നു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു ത​ന്നെ കോ​ഴി​ക്കോ​ട് പൂ​വാ​റും​തോ​ടെത്തി​യ മാ​ത്യു ലൊ​ക്കേ​ഷ​ൻ കാ​ണു​ന്ന​തി​നും മ​റ്റും അ​സി.​ഡ​യ​റ​ക്ട​റെ​പ്പോ​ലെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

അ​ൻ​വ​റാ​യി വേ​ഷ​മി​ട്ട ഗോ​വി​ന്ദ് പൈ​യും പ​ടം ന​ന്നാ​വ​ണം, ത​ന്‍റെ ഭാ​ഗം ന​ന്നാ​ക്ക​ണം എന്നൊക്കെ ആ​ഗ്ര​ഹ​മു​ള്ള ന​ട​നാ​ണ്.’

നി​ഷ സാ​രം​ഗ്

ഉ​പ്പും മു​ള​കി​ലെ​യും ത​ണ്ണീ​ർ മ​ത്ത​നി​ലെ​യും റോ​ളു​ക​ൾ ക​ണ്ടി​ട്ടു ത​ന്നെ​യാ​ണ് നി​ഷ സാ​രം​ഗി​നെ
ല​ത​യാ​യി കാ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഷ​ഹ​ദ് പ​റ​യു​ന്നു.

‘സ്വാ​ഭാ​വി​ക​ അ​ഭി​ന​യം, സൂ​ക്ഷ്മ​മാ​യു​ള്ള റി​യാ​ക്ഷ​ൻ…​ ഉ​റ​പ്പാ​യി​രു​ന്നു. വീ​ട്ടു​കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നി​ടെ വ​ള​രെ ഈ​സി​യാ​യി​ട്ടാ​ണ് നി​ഷ​ചേ​ച്ചി ക​ഥാ​പാ​ത്ര​മാ​കു​ന്ന​ത്.

അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്നു തോ​ന്നു​ക​യേ ഇ​ല്ല! അ​ടു​ക്ക​ള സീ​ൻ ചെ​യ്യു​ന്പോ​ൾ ആ ​വീ​ട്ടി​ൽ ഒ​രു​പാ​ടു വ​ർ​ഷം താ​മ​സി​ച്ചു പ​രി​ച​യ​മു​ള്ള ഒ​രാ​ൾ എ​ന്ന രീ​തി​യി​ലാ​ണ് നി​ഷ​ചേ​ച്ചി ആ ​സ്്പെ​യ്സി​നെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്..’

നാ​യി​ക മാ​ള​വി​ക

മൂ​വാ​യി​രം എ​ൻ​ട്രി​ക​ളി​ൽ നി​ന്നു സെ​ല​ക്ടാ​യ മാ​ള​വി​ക മ​നോ​ജാ​ണ് മാ​ത്യു​വി​ന്‍റെ പെ​യ​റാ​യി സ്ക്രീ​നി​ലെ​ത്തു​ന്ന​ത്. ഷഹദ് പറയുന്നു – ‘കാ​ഴ്ച​യി​ൽ ത​ന്നെ ന​മു​ക്ക് ഇ​ഷ്ടം തോ​ന്നു​ന്ന, ഗ്രാ​മീ​ണ സൗ​ന്ദ​ര്യ​മു​ള്ള ഒ​രാ​ളെ​യാ​ണു തേ​ടി​യ​ത്.

അ​വ​സാ​ന പ​ത്തി​ൽ നി​ന്ന് ഓ​ഡി​ഷ​നി​ലൂ​ടെ​യാ​ണ് മ​ല​പ്പു​റം മേ​ലാ​റ്റൂ​ർ സ്വ​ദേ​ശി മാ​ള​വി​ക നീ​തു​വാ​യ​ത്.’
ന​ല്ല ഫ്യൂ​ച്ച​റാ !

സി​നി​മായാത്രകളിൽ തു​ട​ക്കം മു​ത​ൽ ഷ​ഹ​ദി​ന്‍റെ ഒ​പ്പ​മു​ള്ള ച​ങ്ങാ​തി​യാ​ണു വി​ജ​യ​കൃ​ഷ്ണ​ൻ. എ​റ​ണാ​കു​ള​ത്തേ​ക്ക് ഒ​പ്പം വ​ന്നു. ഏ​ഴെ​ട്ടു വ​ർ​ഷം ഒ​ന്നി​ച്ചു ചാ​ൻ​സ് തേ​ടി അ​ല​ഞ്ഞു. ‘ഞാ​നെ​ന്ന മ​നു​ഷ്യ​നെ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​തി​ൽ വലിയ പ​ങ്കു​വ​ഹി​ച്ച​യാ​ൾ’ – ഷഹദ് പറയുന്നു.

ഹൃ​ദ​യം സി​നി​മ​യി​ലെ വ​രി​ക്ക​പ്പാ​റ. ഈ ​സി​നി​മ​യിൽ കോ​ഴി​ക്കു​ട്ട​ന്‍റെ കൂ​ട്ടു​കാ​ര​നാ​യി വി​ജ​യ​കൃ​ഷ്ണ​നു​ണ്ട്. ടീസറിൽ
‘ന​ല്ല ഫ്യൂ​ച്ച​റാ’ എ​ന്നു പറയുന്ന കഥാപാത്രം.

അ​ജു​ വ​ർ​ഗീ​സ്

വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം, ടി​നു തോ​മ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം നിർമാണപങ്കാളിയായ അജുവുമാ‌യി,
അ​ടി ക​പ്യാ​രേ കൂ​ട്ട​മ​ണി​യി​ൽ തു​ട​ങ്ങി​യ ബ​ന്ധ​മാ​ണെന്ന് ഷ​ഹ​ദ് പ​റ​യു​ന്നു. ‘ ക​ഥ കേ​ട്ട​പ്പോ​ൾ മു​ത​ൽ പ്ര​കാ​ശ​നോടായിരുന്നു അ​ജു​ചേ​ട്ട​നു താ​ത്പ​ര്യം.

ദി​ലീ​ഷേ​ട്ട​ൻ ആ ​റോ​ളി​ൽ വ​ന്ന​തോ​ടെ മു​സ്ത​ഫ എ​ന്ന കാ​മി​യോ റോ​ൾ അ​ജു​വേ​ട്ട​നു ന​ല്കി. ദി​ലീ​ഷേ​ട്ട​ൻ തന്നെ പ്ര​കാ​ശ​നായ‌തു ന​ന്നാ​യി എ​ന്ന് പ​ടം തീ​ർ​ന്ന​പ്പോ​ൾ അ​ജു​വേ​ട്ട​ൻ പ​റ​ഞ്ഞു.’

ഇനി, അ​നു​രാ​ഗം

ഷ​ഹ​ദി​ന്‍റെ ര​ണ്ടാ​മ​ത്തെ പ​ടം – അ​നു​രാ​ഗം -ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി. ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ, ജോ​ണി ആ​ന്‍റ​ണി, അ​ശ്വി​ൻ ജോ​സ്, ഷീ​ലാ​മ്മ, ലെ​ന, ദേ​വ​യാ​നി, ദു​ർ​ഗ കൃ​ഷ്ണ, ജാ​ഫ​ർ ഇ​ടു​ക്കി തു​ട​ങ്ങി​യ​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ. ക്വീനിലെ നെ​ഞ്ചി​ന​ക​ത്ത് ലാ​ലേ​ട്ട​ൻ പാട്ടുസീനിൽ അഭിന യിച്ച അ​ശ്വി​ൻ ജോ​സാ​ണ് ‘അ​നു​രാ​ഗം’ എ​ഴു​തി​യ​ത്. അ​ശ്വി​ൻ ത​ന്നെ​യാ​ണ് പടത്തിലെ നാ​യ​ക​നും.

Related posts

Leave a Comment