പുതിയ കാമുകന്‍ ആശ്വസിപ്പിച്ചിട്ടും..! പൊ​ട്ടി​ക്ക​ര‍​ഞ്ഞ് രാ​ഖി സാ​വ​ന്ത്; മു​ൻ ഭ​ർ​ത്താ​വി​ൽ നി​ന്നും നേ​രി​ട്ട പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​രി​ക്കു​ന്ന വീ​ഡി​യോ​ വൈറലാകുന്നു

ന​ടി, ന​ർ​ത്ത​കി, ബി​ഗ് ബോ​സ് താ​ര​വു​മാ​യ രാ​ഖി സാ​വ​ന്തി​ന്‍റെ പൊ​ട്ടി​ക്ക​ര​യു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

സി​നി​മാ ജീ​വി​തം പോ​ലെ ത​ന്നെ രാ​ഖി​യു​ടെ സ്വ​കാ​ര്യ ജീ​വി​ത​വും പ​ല​പ്പോ​ഴും മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ താ​രം മു​ൻ ഭ​ർ​ത്താ​വു​മാ​യി പി​രി​യു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ല​ണ്ട​നി​ൽ വ്യ​വ​സാ​സി​യാ​യ ഭ​ർ​ത്താ​വ് റി​തേ​ഷ് സിം​ഗു​മാ​യി പി​രി​യു​ന്നു​വെ​ന്ന് രാ​ഖി ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

2019 ലാ​യി​രു​ന്നു രാ​ഖി​യും റി​തേ​ഷും ത​മ്മി​ലു​ള്ള വി​വാ​ഹം. പ്രി​യ ആ​രാ​ധ​ക​രെ അ​ഭ്യൂ​ദ​യ​കാം​ക്ഷി​ക​ളേ… ഞാ​നും റി​തേ​ഷും ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്.

ബി​ഗ് ബോ​സ് ഷോ​യ്ക്ക് ശേ​ഷം എ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​ത്ത ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ചു.

അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ മ​റി​ക​ട​ക്കാ​നും ബ​ന്ധം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും ഞ​ങ്ങ​ൾ ഇ​രു​വ​രും ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​തൊ​ന്നും വി​ജ​യി​ച്ചി​ല്ല.

പി​രി​യു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നു. വാ​ല​ന്‍റൈ​ൻ​സ് ദി​ന​ത്തി​ന് തൊ​ട്ട് മു​മ്പ് ത​ന്നെ ഇ​ത് സം​ഭ​വി​ച്ച​തി​ൽ എ​നി​ക്ക് അ​തി​യാ​യ ദു​ഖ​വും വേ​ദ​ന​യു​മു​ണ്ട്.

റി​തേ​ഷി​ന് എ​ല്ലാ​വി​ധ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു എ​ന്നാ​ണ് രാ​ഖി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു വ​ച്ച വീ​ഡി​യോ​യ്ക്കൊ​പ്പം കു​റി​ച്ച​ത്.

മു​ൻ ഭ​ർ​ത്താ​വി​ൽ നി​ന്നും നേ​രി​ട്ട പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് രാ​ഖി വി​വ​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണി​ത്. മു​ൻ ഭ​ർ​ത്താ​വി​നെ​തി​രേ മും​ബൈ ഓ​ഷി​വാ​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ രാ​ഖി പൊ​ട്ടിക്ക​ര​യു​ക​യും ചെ​യ്തു.

വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് ക​ഴി​ഞ്ഞ​ത്. അ​യാ​ളെ​ന്നെ തി​രി‍​ഞ്ഞു​നോ​ക്കി​യി​ല്ല.

ഇ​തു​പോ​ലൊ​രു ഭ​ർ​ത്താ​വി​നെ വേ​റൊ​രാ​ൾ​ക്കും ഇ​നി കി​ട്ട​രു​ത്. അ​തു​കൊ​ണ്ടാ​ണ് അ​യാ​ളെ വി​ട്ടു​പോ​ന്ന​തെ​ന്നും രാ​ഖി പ​റ​ഞ്ഞു.

പ​രാ​തി ന​ൽ​കി​യ ശേ​ഷം പൊ​ട്ടി​ക്ക​ര​യു​ന്ന രാ​ഖി സാ​വ​ന്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​ണി​പ്പോ​ൾ. ത​ന്‍റെ സോ​ഷ്യ​ൽ​മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളു​ടെ പാ​സ്‌​വേ​ഡു​ക​ൾ റി​തേ​ഷ് മാ​റ്റി​യെ​ന്നും എ​ന്തു​കൊ​ണ്ടാ​ണ് അ​യാ​ൾ അ​ങ്ങ​നെ ചെ​യ്ത​തെ​ന്ന് അ​റി​യി​ല്ലെ​ന്നും രാ​ഖി പ​റ​യു​ന്നു.

ക​ര​യു​ന്ന രാ​ഖി​യെ കാ​മു​ക​ൻ ആ​ദി​ൽ സ​മാ​ധാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. റി​തേ​ഷു​മാ​യി പി​രി​ഞ്ഞ ശേ​ഷം ആ​ദി​ൽ എ​ന്നൊ​രാ​ളു​മാ​യി രാ​ഖി ഇ​പ്പോ​ൾ പ്ര​ണ​യ​ത്തി​ലാ​ണ്.

മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​മ്പി​ൽ ത​ന്നേ​ക്കാ​ൾ ആ​റു വ​യ​സ് പ്രാ​യം കു​റ​ഞ്ഞ ത​ന്‍റെ പു​തി​യ കാ​മു​ക​നെ രാ​ഖി നേ​ര​ത്തേ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment