ഇത് ശരിയല്ല, സിപിഎമ്മിന്‍റെ ദുരിതാശ്വാസ കളക്ഷനെതിരേ വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ

പ​റ​വൂ​ർ: വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി അ​വ​ശ്യ​വ​സ്തു​ക്ക​ൾ സ്വ​രൂ​പി​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ നി​ർ​ദ്ദേ​ശം പാ​ലി​ക്കാ​ത്ത​തി​നെ​തി​രേ വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ രം​ഗ​ത്ത്.ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ചി​ല വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു.

മുഖ്യമന്ത്രിയുടെ ഉത്തരവിന് വി​പ​രീ​ത​മാ​യി പ​റ​വൂ​രി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പാ​ർ​ട്ടി​ക്കാ​ർ​ത​ന്നെ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ളി​ൽ ക​ള​ക്ഷ​ൻ സെ​ന്‍റ​ർ തു​ട​ങ്ങി​യ​ത് ഒ​രു​ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​കു​ന്ന​ത​ല്ലെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​റ​വൂ​രി​ലെ ഒ​രു സം​ഘ​ട​ന​യു​ടെ ഒാ​ഫീ​സി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ സ്വീ​ക​രി​ച്ച് വാ​ഹ​നം തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടു​മെ​ന്ന് പ്ര​ച​രി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​തീ​ശ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

Related posts