വി​മാ​ന​ത്തി​നു വി​ല​ക്ക്, ഹോ​ട്ട​ൽ സൗ​ക​ര്യ​മി​ല്ല; പ്ര​വാ​സി​ക​ൾ പ്രതിസന്ധിയിൽ


തൃ​ശൂ​ർ: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തും പ​ല രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ജോ​ലി​ക്കു തി​രി​കേ പോ​കാ​ൻ സ​മ​യ​മാ​യ പ്ര​വാ​സി​ക​ൾ പോ​കാ​നാ​ക​തെ പ്ര​തി​സ​ന്ധി​യി​ലാ​യി.

ഇ​തേ​സ​മ​യം, വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ത്യ​യി​ലെ​ത്ത​ന്നെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്കു താ​മ​സി​ക്കാ​ൻ വ​ൻ​കി​ട ഹോ​ട്ട​ലു​ക​ൾ മാ​ത്ര​മാ​ണ് സൗ​ക​ര്യം ന​ൽ​കു​ന്ന​ത്.

ഇ​ട​ത്ത​രം ലോ​ഡ്ജു​ക​ൾ അ​ട​ച്ച​പൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന്‍റെ ഫ​ലം​വ​രു​ന്ന​തു​വ​രെ വീ​ട്ടി​ൽ പോ​കാ​തെ നാ​ലു ദി​വ​സം ഹോ​ട്ട​ലി​ൽ ക്വാ​റ​ന്‍റൈനി​ൽ താ​മ​സി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ഈ ​പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്.

മി​നി ലോ​ക് ഡൗ​ണ്‍​മൂ​ലം താ​മ​സി​ക്കാ​ൻ ആ​രും വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലോ​ഡ്ജു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്.ഇ​തേ​സ​മ​യം, താ​മ​സി​ക്കാ​ൻ ആ​രും വ​രു​ന്നി​ല്ലെ​ന്നാ​ണ് വ​ൻ​കി​ട ഹോ​ട്ട​ലു​ക​ൾ പ​റ​യു​ന്ന​ത്.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് താ​മ​സ സൗ​ക​ര്യം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും ഒ​രു താ​മ​സ​ക്കാ​ര​ൻ പോ​ലും ഇ​ല്ലാ​താ​യി​ട്ട് ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യെ​ന്നാ​ണ് വ​ൻ​കി​ട ഹോ​ട്ട​ലു​ട​മ​ക​ൾ പ​റ​യു​ന്ന​ത്.

Related posts

Leave a Comment