വീണ്ടും കോക്കേഴ്സ്; നിഗൂഢതകളുടെ കുറി! കെ. ആർ. പ്രവീണിന്റെ വെളിപ്പെടുത്തല്‍…

ടി.​ജി.​ബൈ​ജു​നാ​ഥ്

നി​ര​വ​ധി ഹി​റ്റു​ക​ൾ മ​ല​യാ​ള​ത്തി​നു സ​മ്മാ​നി​ച്ച കോ​ക്കേ​ഴ്സി​ന്‍റെ തി​രി​ച്ചു​വ​ര​വു സി​നി​മ​യാ​യ ‘കു​റി​’യി​ൽ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ദ്യ​മാ​യി പോ​ലീ​സ് വേ​ഷ​ത്തി​ൽ സ്ക്രീനിലെത്തുന്നു.

ഫാ​മി​ലി ഡ്രാമ ത്രി​ല്ല​റാ​യ കു​റി​യി​ൽ സു​ര​ഭി​ല​ക്ഷ്മി​യും അ​ദി​തി​ര​വി​യും വി​ഷ്ണു​വി​നൊ​പ്പം പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ.

ഇ​തു​വ​രെ ന​മ്മ​ൾ ക​ണ്ടുശീ​ലി​ച്ച വി​ഷ്ണു ആ​യി​രി​ക്കി​ല്ല ഈ ​സി​നി​മ​യി​ലെ വി​ഷ്ണു​വെ​ന്ന് കു​റി​യു​ടെ എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ കെ. ​ആ​ർ.​ പ്ര​വീ​ണ്‍ പ​റ​യു​ന്നു.

‘ അ​യ്യോ പാ​വം, അ​പ്പു​റ​ത്തെ വീ​ട്ടി​ലെ ചെ​ക്ക​ൻ, ഹ്യൂ​മ​ർ ട​ച്ചു​ള്ള അ​ഭി​ന​യം…​ ഇ​തി​നൊ​ക്കെ​യ​പ്പു​റം അ​ല്പം സീ​രി​യ​സാ​യ വേ​ഷ​മാ​ണ് ഇ​തി​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

പാ​വ​ത്താ​ൻ ഇ​മേ​ജി​ൽ നി​ന്നു മാ​റി കു​റ​ച്ചു​കൂ​ടി മെ​ച്വ​റാ​യ, ബോ​ൾ​ഡാ​യ ഒ​രു വി​ഷ്ണു​വി​നെ ഇ​തി​ൽ കാ​ണാ​നാ​വും. കു​റി​യി​ലെ വി​ഷ്ണു കു​റ​ച്ച് ഡി​ഫ്ര​ന്‍റ് ആ​യി​രി​ക്കും.’

പലതരം കുറികൾ

ഭാ​ഗ്യ​ക്കു​റി, കു​റി​ച്ചി​ട്ടി, ക​ല്യാ​ണ​ക്കു​റി…​ഇ​ങ്ങനെ പ​ല​ത​രം കു​റി​ക​ൾ വ്യ​ത്യ​സ്ത​രാ​യ കു​റ​ച്ചു​പേ​രു​ടെ ജീ​വി​ത​ത്തി​ൽ ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭ​വി​ക്കു​ന്പോ​ൾ അ​ത് അ​വ​രു​ടെ ജീ​വി​ത​ത്തെ ഏ​തൊ​ക്കെ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കും എ​ന്ന​താ​ണ് ഈ ​സി​നി​മ​യു​ടെ ബേ​സി​ക് പ്ലോ​ട്ട്.

ഇ​തി​ൽ ഒ​രാ​ള​ല്ല, കു​റേ​യ​ധി​കം ആ​ളു​ക​ളു​ണ്ട്. വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ പോ​ലീ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ൾ.

അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന പ​ല​ത​രം കു​റി​ക​ൾ. പ​ല​ർ​ക്കും പ​ല രീ​തി​യി​ലാ​ണു കു​റി​ക​ൾ സം​ഭ​വി​ക്കു​ന്ന​ത്. ഇ​വ​രെ​ല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെടുന്നതു പല തരം കുറികളില ൂടെയാ​വാം.

പ​ല​ത​രം കു​റി​ക​ൾ ഒ​രേ ദി​വ​സം സം​ഭ​വി​ക്കു​ന്പോ​ൾ ഇ​വ​ർ​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന ഇ​ന്‍റ​ർ​ക​ണ​ക്ഷ​നാ​ണു സി​നി​മ.

ഇ​തു സം​ഭ​വ​ക​ഥ​യൊ​ന്നു​മ​ല്ല; ഫി​ക്‌ഷണ​ലാ​ണ്. ഈ ​രീ​തി​യി​ലു​ള്ള ഒ​രു ക​ഥ ഇ​പ്പോ​ൾ അ​നി​വാ​ര്യ​മാ​ണ് എ​ന്ന മു​ൻ​ധാ​ര​ണ ആ​ദ്യം ഉ​ണ്ടാ​ക്കി.

ആ ​ക​ഥ​യി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ പ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു. പ​ല വ​ഴി​ക​ളി​ലൂ​ടെ ആ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ എ​ഴു​ത്തി​ലൂ​ടെ ശ്ര​മി​ച്ചു.

ചി​ല സി​നി​മ​ക​ളു​ടെ ക​ഥാസൂചന വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ല. കു​റി​യും അ​ത്ത​ര​ത്തി​ലു​ള്ള​താ​ണ്. മു​ൻധാ​ര​ണ​യി​ല്ലാ​തെ കാ​ണു​ന്ന​താ​ണ് ത്രി​ല്ല​ർ എ​ന്ന ജോ​ണ​റി​ന് ഏ​റ്റ​വും ന​ല്ല​ത്.

സ്റ്റാർ വാല്യു നോക്കിയല്ല…

ഞാ​ൻ അ​ഭി​നേ​താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത് അ​വ​രു​ടെ മു​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യോ അ​വ​രു​ടെ വാ​ല്യു അ​നു​സ​രി​ച്ചോ അ​ല്ല.

എ​ന്‍റെ സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​രാ​യ, ആ​ക്ടിം​ഗ് സ്കി​ൽ മി​ക​ച്ച​തെ​ന്ന് എ​നി​ക്കു ബോ​ധ്യ​മാ​യി​ട്ടു​ള്ള ചി​ല​രെ ഞാ​ൻ ഫി​ൽ​ട്ട​ർ ചെ​യ്തു.

അ​തി​ൽ നി​ന്നു മി​ക​ച്ച​തെ​ന്നു തോ​ന്നി​യ​വ​രെ​ ആ​ദ്യം സ​മീ​പി​ച്ചു. അ​വ​രെ​ല്ലാ​വ​രും ത​ന്നെ ഈ ​സി​നി​മ​യി​ലേ​ക്കു വ​രാ​ൻ ത​യാ​റാ​യി. വിഷ്ണു ഉണ്ണികൃഷ്ണ നും സു​ര​ഭിയും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ ​രീ​തി​യി​ൽ ത​ന്നെ​യാ​ണ് ഇതിലേക്കു വ​ന്ന​ത്.

ദി​ലീ​പ്കു​മാ​ർ

അ​ടു​ത്ത​കാ​ല​ത്തു ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ഒ​രു പോ​ലീ​സു​കാ​ര​നാ​ണ് വി​ഷ്ണു​ ഉണ്ണികൃഷ്്ണ​ന്‍റെ ക​ഥാ​പാ​ത്രം ദി​ലീ​പ്കു​മാ​ർ. ആ​രം​ഭ​ശൂ​ര​ത്വ​മു​ള്ള, ജോ​ലി​യോ​ട് ആ​ത്മാ​ർ​ഥ​ത കാ​ണി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ.
ആ​രം​ഭ​ശൂ​ര​ത്വം ഇ​യാ​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന ചി​ല പ്ര​ശ്ന​ങ്ങ​ളും ക​ഥ​യു​ടെ ഭാ​ഗ​മാ​ണ്.

കു​റി​യി​ലേ​ക്കു വ​രു​ന്ന​തി​നു മു​ന്പ് വി​ഷ്ണു അ​ഭി​ന​യി​ച്ച​ത് അ​നു​രാ​ധ ക്രൈം ​ന​ന്പ​ർ 59/2019 എ​ന്ന പ​ട​ത്തി​ലാ​ണ്. അ​തി​ൽ വിഷ്ണു ഒ​രു പോ​ലീ​സ് ട്രെ​യി​നി​യാ​യി​ട്ടാ​ണ് വേ​ഷ​മി​ട്ട​ത്.

അ​വി​ടെ നി​ന്ന് ഇ​തി​ലെ​ത്തി​യ​പ്പോ​ൾ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റാ​യി ജോ​യ്ൻ ചെ​യ്യു​ന്ന അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന് വി​ഷ്ണു ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ദി​തി​ ര​വി​യാ​ണു വി​ഷ്ണു​വി​ന്‍റെ പെ​യ​റാ​യി സ്ക്രീനിലെത്തുന്നത്.

ഡ​യ​റ​ക്ട​ർ ഫ്ര​ണ്ട്്‌ലി

ഡ​യ​റ​ക്ട​ർ ഫ്ര​ണ്ട്്‌ലിയാ​യ ന​ട​നാ​ണു വി​ഷ്ണു. വി​ഷ്ണു എ​ഴു​ത്തു​കാ​ര​നാ​ണ്, സം​വി​ധാ​യ​ക​നാ​ണ് എ​ന്ന​തി​ലു​പ​രി എ​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ എ​ന്‍റെ ക​ഥ​യി​ൽ എ​ന്‍റെ ക​ഥാ​പാ​ത്ര​മാ​യി വ​ന്നു നി​ന്ന​പ്പോ​ൾ അ​യാ​ൾ എ​ന്നെ വി​ശ്വ​സി​ച്ചു മാ​ത്രം വ​ന്ന​താ​യി​ട്ടാ​ണ് എ​നി​ക്കു തോ​ന്നി​യ​ത്.

ഇ​തി​ൽ ഒ​ര​ഭി​നേ​താ​വ് എ​ന്ന​തി​ന​പ്പു​റം ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ൽ കോ​ർ​പ​റേ​റ്റ്േ ചെ​യ്യേ​ണ്ട​താ​യ ഒ​രു​പാ​ടു സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.

ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ, അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലെ സ്ട്രെ​യി​ൻ…​അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ലെ​ല്ലാം വ​ള​രെ പ്ര​ഫ​ഷ​ണ​ലാ​യി, ഫ്ര​ണ്ട്്‌ലിയാ​യി, സ്വാ​ഭാ​വി​ക​മാ​യി ചെ​യ്യാ​ൻ വി​ഷ്ണു ശ്ര​മി​ച്ചു.

ബെറ്റ്സി ചാക്കോ

വി​ഷ്ണു മാ​ത്ര​മ​ല്ല ഇ​തി​ൽ അ​ഭി​ന​യി​ച്ച സു​ര​ഭി​ല​ക്ഷ്മി, വി​ഷ്ണു ഗോ​വി​ന്ദ​ൻ… എ​ന്നി​വ​രൊ​ക്കെ ഏ​റെ​യും ഹ്യൂ​മ​ർ ട​ച്ചു​ള്ള വേ​ഷ​ങ്ങ​ളാ​ണ് മു​ന്പ് ചെ​യ്തി​ട്ടു​ള്ള​ത്.

അ​തി​ൽ​നി​ന്നൊ​ക്കെ വ​ള​രെ വ്യ​ത്യ​സ്ത​മാ​യി ഏ​റെ ബോ​ൾ​ഡാ​യ, സീ​രി​യ​സാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ഇ​വ​ർ കു​റി​യി​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

ബെ​റ്റ്സി ചാ​ക്കോ…​അ​താ​ണു സു​ര​ഭി​യു​ടെ ക​ഥാ​പാ​ത്രം. നാ​ട്ടി​ൻ​പു​റ​ത്തെ സാ​ധാ​ര​ണ വീ​ട്ട​മ്മ. ഇ​ങ്ങ​നെ ഒ​രാ​ളെ എ​നി​ക്ക​റി​യാ​മ​ല്ലോ എ​ന്നു തോ​ന്നിക്കുന്ന ക​ഥാ​പാ​ത്രം.

സു​ര​ഭി​യെ​പ്പോ​ലെ ഒ​രു അ​ഭി​നേ​ത്രി​യാ​ണ് ആ ​വേ​ഷം ചെ​യ്യേ​ണ്ട​തെ​ന്ന ബോ​ധ്യം എ​നി​ക്കു​ണ്ട്. എ​ന്തു​കൊ​ണ്ട് സു​ര​ഭി എ​ന്നു​ള്ള​തു സി​നി​മ കാ​ണു​ന്പോ​ൾ ബോ​ധ്യ​മാ​കും.

സാ​ഗ​ർ സൂ​ര്യ, വി​നോ​ദ് തോ​മ​സ്, ആ​വ​ർ​ത്ത​ന, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ചാ​ലി പാ​ല, വിനോദ് കെ‌ടാമംഗലം, പ്രദീപ് കോട്ടയം തു​ട​ങ്ങിയവരും കുറിയുടെ ഭാ​ഗ​മാ​ണ്.

വ​ണ്ടി​പ്പെ​രി​യാ​ർ ദി​ന​ങ്ങ​ൾ

2021 ഒ​ക്ടോ​ബ​ർ-​ന​വം​ബ​റി​ൽ വ​ണ്ടി​പ്പെ​രി​യാ​റി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​നോ​ടു വ​ള​രെ ചേ​ർ​ന്നു​കി​ട​ക്കു​ന്ന സ്ഥ​ലം.

ഇ​പ്പോ​ൾ ഡാം ​തു​റ​ക്കു​മെ​ന്നു പ​റ​ഞ്ഞ് അ​വി​ടെ വ​ലി​യ ആശങ്കകൾ കടുത്ത സ​മ​യ​ത്താ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. ഇ​പ്പോ​ൾ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വും എ​ന്ന ത​ര​ത്തി​ൽ എ​പ്പോ​ഴും ഒ​രു ഭീ​തി നി​ല​നി​ന്നി​രു​ന്നു.

ര​ണ്ടു ദി​വ​സം തു​ട​ർ​ച്ച​യാ​യി മ​ഴ​പെ​യ്ത് ലൊ​ക്കേ​ഷ​നി​ലേ​ക്ക് എ​ത്താ​നാ​വാ​തെ താ​മ​സ​സ്ഥ​ല​ത്തു ലോ​ക്കാ​യ സ​ന്ദ​ർ​ഭ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ര​ണ്ടു ചെ​റി​യ ന​ദി​ക​ളും അ​തി​ന്‍റെ പാ​ല​ങ്ങ​ളും ക​ട​ന്നാ​ണ് താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു പോ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ വെ​ള്ളം പൊ​ങ്ങും എ​ന്ന അ​റി​യി​പ്പു കേ​ട്ട് ര​ണ്ടു മ​ണി​ക്കു ത​ന്നെ ഷൂ​ട്ടിം​ഗ് നി​ർ​ത്തി മ​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ടാ​ണ് ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കോ​ക്കേ​ഴ്സ്

സി​യാ​ദ് കോ​ക്ക​റിനൊപ്പം പുതു തലമുറ കൂടി ഉ​ൾ​പ്പെ​ട്ട കോ​ക്കേ​ഴ്സ് മീ​ഡി​യ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സാ​ണു നി​ർ​മാ​ണം. 37 വ​ർ​ഷ​ത്തെ ച​രി​ത്ര​മുള്ള കോക്കേഴ്സ് നി​ർ​മി​ക്കു​ന്ന 21 ാമ​തു സി​നി​മയാ ണു കുറി.

മ​ല​യാ​ളി പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ൽ അ​ത്ര​മേ​ൽ വേ​രി​റ​ങ്ങി​യ കോ​ക്കേ​ഴ്സ് എ​ന്ന ബ്രാ​ൻ​ഡി​നു കീ​ഴി​ൽ തു​ട​ക്ക​ക്കാ​ര​നാ​യ എ​നി​ക്കു സി​നി​മ ചെ​യ്യാ​നാ​യ​തു വ​ലി​യ അം​ഗീ​കാ​ര​മാ​യി കാ​ണു​ന്നു.

കാ​മ​റ സ​ന്തോ​ഷ് സി.​പി​ള്ള. എ​ഡി​റ്റിം​ഗ് റഷി​ൻ അ​ഹ​മ്മ​ദ്. മ്യൂ​സി​ക് വി​നു തോ​മ​സ്. ക​ലാ​സം​വി​ധാ​നം രാ​ജീ​വ് കോ​വി​ല​കം. നോ​ബി​ൾ ജേ​ക്ക​ബാണ് പ്രൊ​ഡ​ക്്ഷ​ൻ ക​ണ്‍​ട്രോ​ള​ർ.

ഇ​ങ്ങ​നെ​യൊ​രു സ​ന്ദ​ർ​ഭം എ​പ്പോ​ഴെ​ങ്കി​ലും എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​യി​ക്കൂ​ടെ​ന്നി​ല്ല​ല്ലോ എ​ന്നു തോ​ന്നു​ന്ന ചി​ല മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഈ ​സി​നി​മ​യി​ലു​ണ്ട്.

ന​മ്മു​ടെ കു​ട്ടി​ക​ൾ ക​ണ്ടു​വ​ള​രേ​ണ്ട സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള ഒ​രു വി​ഷ​യം ഈ ​സി​നി​മ പറയുന്നു.- കെ. ​ആ​ർ. പ്ര​വീ​ണ്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു.

Related posts

Leave a Comment