പ​ശു​ക്ക​ൾ​ക്കു പോ​ലും ആം​ബു​ല​ൻ​സുള്ള നാട്ടിൽ പൂർണ്ണ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് മൂന്നു കിലോമീറ്റർ കട്ടിൽ ചുമന്ന്

ല​ക്നോ: പ​ശു​ക്ക​ൾ​ക്കു പോ​ലും ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​ട്‌വ ​ജി​ല്ല​യി​ൽ റോ​ഡ് ഇ​ല്ലാ​ത്ത​തു​മൂ​ലം ഗ​ർ​ഭി​ണി​യെ ക​ട്ടി​ലി​ൽ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പൂ​ർ​ണ ഗ​ർ​ഭി​ണി​യെ കു​ടും​ബാം​ഗ​ങ്ങ​ൾ ക​ട്ടി​ലി​ൽ കി​ട​ത്തി കി​ലോ​മീ​റ്റ​റു​ക​ളോ​ളം ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ട്‌വാ​യി​ലെ ബി​ഹാ​രി​പു​ര​യി​ൽ​നി​ന്നു​മാ​ണ് ഗ​ർ​ഭി​ണി​യെ ക​ട്ടി​ലി​ൽ കി​ട​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ബിഹാരിപുരയിൽ ആ​ശു​പ​ത്രി​ക​ളോ സ്കൂ​ളു​ക​ളോ ഇ​ല്ല. നൂ​റ് കു​ടും​ബ​ങ്ങ​ളി​ലാ​യി 600 പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.

ഇ​വി​ടെ നി​ന്നും മൂ​ന്ന് കി​ലോ​മീ​റ്റ​ർ ചെ​ളി​നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ചു​വേ​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ലെ​ത്താ​ൻ. ആ​ർ​ക്കെ​ങ്കി​ലും രോഗമുണ്ടായാൽ ക​ട്ടി​ലി​ൽ കി​ട​ത്തി ചു​മ​ന്ന് വേ​ണം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നും.

ക​ഴി​ഞ്ഞ ദി​വ​സം ആ​ന്ധ്ര​പ്ര​ദേ​ശി​ലും സ​മാ​ന​മാ​യ സം​ഭ​വം ഉ​ണ്ടാ​യി. ആ​ന്ധ്രാ​യി​ലെ വി​ജ​യ​ന​ഗ​രം ജി​ല്ല​യി​ൽ പ്ര​സ​വ​ത്തി​നാ​യി തു​ണി​ത്തൊ​ട്ടി​യി​ൽ ചു​മ​ന്നു​കൊ​ണ്ടു​പോ​യ ആ​ദി​വാ​സി യു​വ​തി വ​ഴി​മ​ദ്ധ്യേ പ്ര​സ​വി​ച്ചു. പ്ര​ദേ​ശ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​ചെ​ല്ലാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ മു​ള​വ​ടി​യി​ല്‍ തു​ണി​കെ​ട്ടി അ​തി​ല്‍ ഇ​രു​ത്തി​യാ​ണ് യു​വ​തി​യെ ചു​മ​ന്നു​കൊ​ണ്ടു​പോ​യ​ത്.

Related posts