കേരളത്തിൽ മോദി ഉദ്ഘാടനം ചെയ്യുന്നത് 10,800 കോടി രൂപയുടെ പദ്ധതികൾ

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​റ​ണാ​കു​ള​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക 10,800 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍. കേ​ര​ള​ത്തി​ല്‍ എ​ന്‍​ഡി​എ​യു​ടെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മോ​ദി നാ​ളെ കു​റി​ക്കും. എ​ന്‍​ഡി​എ​യു​ടെ ശ​ക്തി​പ്ര​ക​ട​നം പോ​ലെ പ​തി​നാ​യി​ര​ത്തി​ല​ധി​കം പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​യും ന​ട​ത്തും.

ബു​ധ​നാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ്ര​ധാ​ന പ​ദ്ധ​തി​ക​ള്‍ ഇ​വ​യൊ​ക്കെ:

ബി​പി​സി​എ​ല്ലി​ന്‍റെ പോ​ളി​പ്രൊ​പ്പി​ലീ​ന്‍ യൂ​ണി​റ്റി​ന് ത​റ​ക്ക​ല്ലി​ടും

ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍​പ്പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ന്‍റെ (ബി​പി​സി​എ​ല്‍) കൊ​ച്ചി എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലെ പോ​ളി​പ്രൊ​പ്പി​ലീ​ന്‍ യൂ​ണി​റ്റി​നു പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ടും. 5,500 കോ​ടി രൂ​പ​യി​ല​ധി​കം നി​ക്ഷേ​പം വ​രു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ പ്ര​തി​വ​ര്‍​ഷ ഉ​ത്പാ​ദ​ന​ശേ​ഷി 400 കി​ലോ ട​ണ്‍ ആ​ണ്.

പാ​ക്കേ​ജിം​ഗ്, ഓ​ട്ടോ​മോ​ട്ടീ​വ് ഘ​ട​ക​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, തു​ണി​ത്ത​ര​ങ്ങ​ള്‍, ഗാ​ര്‍​ഹി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ വ​സ്തു​വാ​ണു പോ​ളി​പ്രൊ​പ്പി​ലീ​ന്‍.

ഈ ​സൗ​ക​ര്യം ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര പോ​ളി​മ​ര്‍ ഉ​ത്പാ​ദ​ന​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ക​യും ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ക്കു​ന്ന​തു കു​റ​യ്ക്കു​ക​യും വ്യ​വ​സാ​യ വ​ള​ര്‍​ച്ച​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും. കൂ​ടാ​തെ ഈ ​മേ​ഖ​ല​യി​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും ഇ​തു സ​ഹാ​യ​ക​മാ​കും.

ദേ​ശീ​യ​പാ​ത പ​ദ്ധ​തി​ക​ള്‍

റോ​ഡ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​മേ​ഖ​ല​യി​ല്‍ ര​ണ്ടു പ്ര​ധാ​ന ദേ​ശീ​യ​പാ​ത പ​ദ്ധ​തി​ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. 2,650 കോ​ടി രൂ​പ​യി​ല​ധി​കം ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ദേ​ശീ​യ​പാ​ത 66ലെ ​ത​ല​പ്പാ​ടി-​ചെ​ങ്ക​ള വി​ഭാ​ഗ​ത്തി​ന്‍റെ ആ​റു​വ​രി​പ്പാ​ത​യാ​ണ് ഇ​തി​ല്‍ ആ​ദ്യ​ത്തേ​ത്.

മും​ബൈ-​ക​ന്യാ​കു​മാ​രി സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി​യു​ടെ ഭാ​ഗ​മാ​യ ഈ ​പാ​ത കാ​സ​ര്‍​ഗോ​ഡ്-​ക​ണ്ണൂ​ര്‍ ജി​ല്ല​ക​ള്‍ ത​മ്മി​ലും, മം​ഗ​ളൂ​രു​വും മു​ഴ​പ്പി​ല​ങ്ങാ​ടും ഉ​ള്‍​പ്പെ​ടെ, സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ള്‍ ത​മ്മി​ലു​മു​ള്ള ബ​ന്ധം ക​രു​ത്തു​റ്റ​താ​ക്കും.

കാ​സ​ര്‍​ഗോ​ഡ്, ബേ​ക്ക​ല്‍, പ​യ്യ​ന്നൂ​ര്‍, ക​ണ്ണൂ​ര്‍ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്രാ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​വു​മാ​യു​ള്ള ബ​ന്ധം വ​ര്‍​ധി​പ്പി​ക്കാ​നും വി​നോ​ദ​സ​ഞ്ചാ​രം, വ്യാ​പാ​രം എ​ന്നി​വ​യെ പി​ന്തു​ണ​യ്ക്കാ​നും ഈ ​പ​ദ്ധ​തി സ​ഹാ​യി​ക്കും.

ഏ​ക​ദേ​ശം 2,140 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച വെ​ങ്ങ​ളം മു​ത​ല്‍ രാ​മ​നാ​ട്ടു​ക​ര വ​രെ​യു​ള്ള കോ​ഴി​ക്കോ​ടു ബൈ​പ്പാ​സി​ന്റെ ആ​റു വ​രി​പ്പാ​ത​യാ​ണ് ര​ണ്ടാ​മ​ത്തെ പ​ദ്ധ​തി. നി​ല​വി​ലു​ള്ള വി​ഭ​ജി​ക്കാ​ത്ത ര​ണ്ടു​വ​രി​പ്പാ​ത​യെ ഇ​രു​വ​ശ​ങ്ങ​ളി​ലും സ​ര്‍​വീ​സ് റോ​ഡു​ള്ള ആ​റു​വ​രി ദേ​ശീ​യ പാ​ത ആ​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഉ​യ​ർ​ത്തു​ന്ന​ത്.

ഇ​ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നും വാ​ഹ​ന​ങ്ങ​ളെ ഉ​ള്‍​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​നും റോ​ഡ് സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കും. ഇ​ത് യാ​ത്ര സ​മ​യം ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം എ​ന്ന​തി​ല്‍ നി​ന്ന് ഏ​ക​ദേ​ശം 1520 മി​നി​റ്റാ​യി കു​റ​യും.

കോ​ഴി​ക്കോ​ട് ബീ​ച്ച്, ബേ​പ്പൂ​ര്‍ തു​റ​മു​ഖം, കാ​പ്പാ​ട് ബീ​ച്ച് തു​ട​ങ്ങി​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ഈ ​മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും വ്യാ​പാ​ര​ത്തി​നും ഈ ​പ​ദ്ധ​തി ക​രു​ത്തേ​കും.

ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം

പ്ര​ധാ​ന്‍ മ​ന്ത്രി ഗ്രാം ​സ​ഡ​ക് യോ​ജ​ന (PMGSY) പ്ര​കാ​രം കേ​ര​ള​ത്തി​ല്‍ നി​ര്‍​മി​ച്ച 23 ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. ഈ ​റോ​ഡു​ക​ള്‍ ഗ്രാ​മീ​ണ-​മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ യാ​ത്ര സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തും. കൂ​ടാ​തെ ക​മ്പോ​ള​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​പ​രി​ര​ക്ഷ, തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ എ​ന്നി​വ​യി​ലേ​ക്ക് മി​ക​ച്ച സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​നും അ​തു​വ​ഴി ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​ങ്ങ​ള്‍ ക​രു​ത്തു​റ്റ​താ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും.

അ​മൃ​ത​ഭാ​ര​ത് സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം

അ​മൃ​ത​ഭാ​ര​ത് സ്റ്റേ​ഷ​ന്‍ പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ പു​ന​ര്‍​വി​ക​സി​പ്പി​ച്ച ഷൊ​ര്‍​ണൂ​ര്‍ ജം​ഗ്ഷ​ന്‍, കു​റ്റി​പ്പു​റം, ച​ങ്ങ​നാ​ശേ​രി എ​ന്നീ മൂ​ന്നു റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളോ​ടും പ്ര​വേ​ശ​ന​ക്ഷ​മ​ത​യോ​ടും കൂ​ടി​യാ​ണ് ഈ ​സ്റ്റേ​ഷ​നു​ക​ള്‍ ആ​ധു​നി​ക​വ​ല്‍​ക്ക​രി​ച്ച​ത്. പ്രാ​ദേ​ശി​ക വാ​സ്തു​വി​ദ്യാ​ഘ​ട​ക​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​തോ​ടൊ​പ്പം യാ​ത്ര​ക്കാ​ര്‍​ക്കാ​യി ആ​ധു​നി​ക​വും സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ യാ​ത്രാ ഇ​ട​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​താ​ണ് ഈ ​പു​ന​ര്‍​വി​ക​സ​നം.

റെ​യി​ല്‍​പ്പാ​ത വൈ​ദ്യു​ത​വ​ത്ക​ര​ണ പ​ദ്ധ​തി

ഷൊ​ര്‍​ണൂ​ര്‍-​നി​ല​മ്പൂ​ര്‍ റോ​ഡ് റെ​യി​ല്‍​പ്പാ​ത വൈ​ദ്യു​ത​വ​ത്ക​ര​ണ പ​ദ്ധ​തി പ്ര​ധാ​ന​മ​ന്ത്രി രാ​ഷ്ട്ര​ത്തി​നു സ​മ​ര്‍​പ്പി​ക്കും. പ്ര​ധാ​ന​പ്പെ​ട്ട ഈ ​റെ​യി​ല്‍​പ്പാ​ത​യു​ടെ വൈ​ദ്യു​ത​വ​ത്ക​ര​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഷൊ​ര്‍​ണൂ​രി​ല്‍ എ​ന്‍​ജി​ന്‍ മാ​റ്റേ​ണ്ടി വ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും കൂ​ടു​ത​ല്‍ വേ​ഗ​മേ​റി​യ​തും കാ​ര്യ​ക്ഷ​മ​വും സു​സ്ഥി​ര​വു​മാ​യ ട്രെ​യി​ന്‍ ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കാ​നും ക​ഴി​യും.

കേ​ര​ള​വും ത​മി​ഴ്നാ​ടും ത​മ്മി​ലു​ള്ള റെ​യി​ല്‍​വേ ബ​ന്ധം ക​രു​ത്തു​റ്റ​താ​ക്കു​ന്ന പു​തി​യ പാ​ല​ക്കാ​ട്-​പൊ​ള്ളാ​ച്ചി ട്രെ​യി​ന്‍ സ​ര്‍​വീ​സി​ന്റെ ഫ്‌​ലാ​ഗ് ഓ​ഫും പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. ഇ​രു​സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ യാ​ത്ര ചെ​യ്യു​ന്ന ദൈ​നം​ദി​ന യാ​ത്ര​ക്കാ​ര്‍, തീ​ര്‍​ഥാ​ട​ക​ര്‍, വ്യാ​പാ​രി​ക​ള്‍, വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ഈ ​സ​ര്‍​വീ​സ് പ്ര​യോ​ജ​ന​പ്പെ​ടും.

ഫ്ലോ​ട്ടിം​ഗ് സോ​ളാ​ര്‍ പ​ദ്ധ​തി

കൊ​ല്ലം ജി​ല്ല​യി​ലെ വെ​സ്റ്റ് ക​ല്ല​ട​യി​ല്‍ 50 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ഫ്‌​ലോ​ട്ടിം​ഗ് സോ​ളാ​ര്‍ പ​ദ്ധ​തി​ക്കു പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ടും. ഇ​ന്ത്യ​യു​ടെ ഹ​രി​തോ​ര്‍​ജ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കു സം​ഭാ​വ​ന​യേ​കു​ന്ന ഈ ​പ​ദ്ധ​തി, സു​സ്ഥി​ര​വും കാ​ര്‍​ബ​ണ്‍ പു​റ​ന്ത​ള്ള​ല്‍ കു​റ​ഞ്ഞ​തു​മാ​യ ഊ​ര്‍​ജ​ഭാ​വി​യോ​ടു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യ്ക്കു കൂ​ടു​ത​ല്‍ ക​രു​ത്തേ​കും.

ത​മി​ഴ്‌​നാ​ട്ടി​ല്‍

ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ക്ക് ​പ്ര​ധാ​ന​മ​ന്ത്രി ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍ ഏ​ക​ദേ​ശം 5,650 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും സ​മ​ര്‍​പ്പി​ക്ക​ലും ത​റ​ക്ക​ല്ലി​ട​ലും ഫ്‌​ലാ​ഗ് ഓ​ഫും പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.

പെ​ട്രോ​ളി​യം-​പ്ര​കൃ​തി​വാ​ത​ക അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍, ഗ്രാ​മീ​ണ ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ള്‍, ദേ​ശീ​യ പാ​ത വി​ക​സ​നം, റെ​യി​ല്‍​വേ സേ​വ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാ​ണ് ഈ ​പ​ദ്ധ​തി​ക​ള്‍. ബി​പി​സി​എ​ല്ലി​ന്‍റെ നീ​ല​ഗി​രി, ഈ​റോ​ഡ് ജി​ല്ല​ക​ളി​ലെ ന​ഗ​ര പാ​ച​ക​വാ​ത​ക വി​ത​ര​ണ ശൃം​ഖ​ല​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ടും. ഐ​ഒ​സി​എ​ല്ലി​ന്‍റെ ചെ​ന്നൈ​യി​ലെ ലൂ​ബ് ബ്ലെ​ന്‍​ഡിം​ഗ് പ്ലാ​ന്‍റ് രാ​ഷ്ട്ര​ത്തി​നു സ​മ​ര്‍​പ്പി​ക്കും.

Related posts

Leave a Comment