മ​ഞ്ചേ​ശ്വ​ര​ത്ത് സ്ഥാ​നാ​ര്‍​ഥി ജ​യാ​ന​ന്ദ​യെ​ന്ന് സി​പി​എം, ഷാ​ന​വാ​സ് മ​തി​യെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​ആ​ര്‍. ജ​യാ​ന​ന്ദ​യെ തീ​രു​മാ​നി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്‌​ഐ. ഞാ​യ​റാ​ഴ്ച സി​പി​എം സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗം എം.​വി. ജ​യ​രാ​ജ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ക​മ്മി​റ്റി​യോ​ഗ​ത്തി​ലാ​ണ് ജ​യാ​ന​ന്ദ​യെ സ്ഥാ​നാ​ര്‍​ഥി​യാ​യി തീ​രു​മാ​നി​ച്ച​ത്.

സി​പി​എ​മ്മി​ന്‍റെ ക​ന്ന​ഡ മേ​ഖ​ല​യി​ലെ പ്ര​മു​ഖ നേ​താ​വാ​യ ജ​യാ​ന​ന്ദ​യ്ക്ക് ഇ​ത്ര​യും കാ​ല​ത്തെ രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ല്‍ കാ​ര്യ​മാ​യ അ​വ​സ​ര​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് പ​രി​ഗ​ണി​ക്കാ​നു​ള്ള പ്ര​ധാ​ന​കാ​ര​ണം. ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ധ്രു​വീ​ക​ര​ണ​മു​ണ്ടാ​കു​ന്ന​ത് ത​ട​യാ​നും ജ​യാ​ന​ന്ദ​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം കൊ​ണ്ട് സാ​ധി​ക്കു​മെ​ന്നും പാ​ര്‍​ട്ടി നേ​തൃ​ത്വം വി​ല​യി​രു​ത്തി.

എ​ന്നാ​ല്‍ തീ​രു​മാ​നം മാ​റ്റ​ണ​മെ​ന്നും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​രി​നെ മ​ത്സ​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ആ​വ​ശ്യം. ഡി​വൈ​എ​ഫ്‌​ഐ കു​മ്പ​ള, ബാ​യാ​ര്‍ വി​ല്ലേ​ജ് ക​മ്മി​റ്റി​ക​ള്‍ ഇ​തു​സം​ബ​ന്ധി​ച്ച് സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് ക​ത്ത് ന​ല്‍​കി.

സം​സ്ഥാ​നം ഉ​റ്റു​നോ​ക്കു​ന്ന വാ​ശി​യേ​റി​യ ത്രി​കോ​ണ​പോ​രാ​ട്ടം ന​ട​ക്കു​ന്ന മ​ഞ്ചേ​ശ്വ​ര​ത്ത് ക​രു​ത്ത​നാ​യ സ്ഥാ​നാ​ര്‍​ഥി​യെ ത​ന്നെ രം​ഗ​ത്തി​റ​ക്ക​ണ​മെ​ന്നും ഷാ​ന​വാ​സി​നെ​പോ​ലൊ​രു യു​വ​സ്ഥാ​നാ​ര്‍​ഥി​യു​ടെ സാ​ന്നി​ധ്യം എ​ല്‍​ഡി​എ​ഫി​ന് ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നു​മാ​ണ് ഡി​വൈ​എ​ഫ്‌​ഐ​യു​ടെ നി​ല​പാ​ട്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും ഷാ​ന​വാ​സി​നു​വേ​ണ്ടി വ​ലി​യ​തോ​തി​ലു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ഡി​വൈ​എ​ഫ്‌​ഐ ന​ട​ത്തു​ന്ന​ത്.

ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പാ​ദൂ​ര്‍ കു​ഞ്ഞാ​മു ഹാ​ജി​യു​ടെ മ​ക​നാ​യ ഷാ​ന​വാ​സ് പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ഉ​ദു​മ ഡി​വി​ഷ​ന്‍ സീ​റ്റ് ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് വി​ട്ട് ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്. 2020ലെ ​ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഷാ​ന​വാ​സ് മു​സ്‌​ലിം​ലീ​ഗ് കോ​ട്ട​യാ​യ ചെ​ങ്ക​ള ഡി​വി​ഷ​നി​ല്‍ അ​ട്ടി​മ​റി​വി​ജ​യ​ത്തി​ലൂ​ടെ എ​ല്‍​ഡി​എ​ഫി​ന് ഭ​ര​ണം നേ​ടി​ക്കൊ​ടു​ത്ത​ത്. ഇ​ത്ത​വ​ണ ഈ ​സീ​റ്റ് വ​നി​താ​സം​വ​ര​ണ​മാ​യ​തി​നാ​ല്‍ ഷാ​ന​വാ​സ് മ​ത്സ​രി​ച്ചി​ല്ല.

Related posts

Leave a Comment