രാത്രി പരവൂരിൽ നിന്നും ബസുകളില്ല; യാത്രക്കാർ വലയുന്നു; പത്തുമണിവരെയെങ്കിലും സർവീസ് നീട്ടണമെന്ന ആവശ്യവുമായി യാത്രക്കാർ

പ​ര​വൂ​ർ: കു​ണ്ട​റ-​വ​ർ​ക്ക​ല റൂ​ട്ടി​ൽ പു​തു​താ​യി തു​ട​ങ്ങി​യ കെ​എ​സ്ആ​ർ​ടി​സി ചെ​യി​ൻ​സ​ർ​വീ​സ് രാ​ത്രി യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​നം കി​ട്ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. വ​ർ​ഷ​ങ്ങ​ളാ​യി പ​ര​വൂ​ർ ചാ​ത്ത​ന്നൂ​ർ റൂ​ട്ടി​ൽ രാ​ത്രി എ​ട്ടി​ന് ശേ​ഷം യാ​ത്രേ​ക്ലേ​ശ​മാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. പ​ര​വൂ​രി​ൽ​നി​ന്ന് ചാ​ത്ത​ന്നൂ​രി​ലേ​ക്ക് രാ​ത്രി എ​ട്ടി​ന് ശേ​ഷം സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സ് നി​ർ​ത്തുക​യാ​ണ് പ​തി​വ്.

ചാ​ത്ത​ന്നൂ​രി​ൽ​നി​ന്നും പ​ര​വൂ​രി​ലേ​ക്കും ഇ​താ​ണ് അ​വ​സ്ഥ. കൈ​ല്ല​ത്തു​നി​ന്നും പ​ര​വൂ​ർ പൊ​ഴി​ക്ക​ര​യി​സ​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് പോ​യാ​ൽ പി​ന്നെ ഒ​രു ബ​സ് പോ​ലും ഇ​ല്ല. മു​ന്പ് ചാ​ത്ത​ന്നൂ​രി​ൽ രാ​ത്രി 10.15 ന് ​എ​ത്തു​ന്ന പ​ര​വൂ​ർ പൊ​ഴി​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​പ്പോ​ൾ സ്ഥി​ര​മ​ല്ലെ​ന്നും യാ​ത്ര​കാ​ർ പ​റ​യു​ന്നു.

ഇ​പ്പോ​ൾ തു​ട​ങ്ങി​യ കു​ണ്ട​റ വ​ർ​ക്ക​ല കെ​എ​സ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സ് രാ​ത്രി​യാ​ത്ര​ക്കാ​രെ കൂ​ടി പ​രി​ഗ​ണി​ച്ച് 10വ​രെ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടേ​യും യാ​ത്ര​കാ​രു​ടേ​യും ആ​വ​ശ്യം. പ​ക​ൽ ഈ ​റൂ​ട്ടി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ നി​ര​വ​ധി​യു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തും മ​റ്റും ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി പ​ര​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ മീ​നാ​ട്, ചാ​ത്ത​ന്നൂ​ർ, പൂ​ത​ക്കു​ളം, പാ​രി​പ്പ​ള്ളി, ക​ല്ലു​വാ​തു​ക്ക​ൾ ഇ​ത്തി​ക്ക​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ത്താ​ൻ ക​ഴി​യാ​തെ വ​ല​യു​ക​യാ​ണ്. രാ​ത്രി ചെ​യി​ൻ​സ​ർ​വീ​സ് കൂ​ടി പ​രി​ഗ​ണി​ച്ചാ​ൽ യാ​ത്ര​ക്കാ​രു​ടെ ഈ ​ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​നാ​വും.

Related posts