കശുവണ്ടി മേഖലയിലെ പ്രതിസന്ധി; കേന്ദ്രമന്ത്രിയെ കണ്ട് എം പിമാർ;ഉന്നതലയോഗം വിളിക്കുമെന്ന് ഉറപ്പു നൽകി പിയൂഷ് ഗോയൽ

കൊല്ലം :ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​വാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ക്കാമെന്ന് കേ​ന്ദ്ര മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം.​പി​ക്കും, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​ക്കും ഉ​റ​പ്പു ന​ൽ​കി. ക​ശു​വ​ണ്ട ി മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​പി മാ​ർ കേ​ന്ദ്ര മ​ന്ത്രി​യെ ക​ണ്ടതിനെ ് തു​ട​ർ​ന്നാ​ണ് ഉ​റ​പ്പു ന​ൽ​കി​യ​ത്.

ക​ശു​വ​ണ്ട ി മേ​ഖ​ല​യി​ലെ പ്ര​തി​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് എം​പി മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ങ്കു​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ദാ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​വാ​ൻ മു​ഖ്യ​മ​ന്ത്രി ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യെ​ങ്കി​ലും നാ​ളി​തു​വ​രെ ന​ട​പ്പാ​ക്കി​ട്ടി​ല്ല.

യോ​ഗ തീ​രു​മാ​ന പ്ര​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ള​ള റി​പ്പോ​ർ​ട്ടി​നെ ആ​സ്പ​ദ​മാ​ക്കി ബാ​ങ്കു​ക​ൾ ക​ശു​വ​ണ്ട ി മേ​ഖ​ല​യെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി പു​ന​രു​ദ്ധ​രി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശം കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​സ​ന്ധി മൂ​ലം ക​ശു​വ​ണ്ട ി വ്യ​വ​സാ​യി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത​തും ബാ​ങ്കു​ക​ളു​ടെ നി​ല​പാ​ട് തു​ട​ർ​ന്നാ​ൽ ആ​ത്മ​ഹ​ത്യാ നി​ര​ക്കു വ​ർ​ദ്ധി​ക്കു​മെ​ന്നും മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു. ക​ശു​വ​ണ്ട ി വ്യ​വ​സാ​യം ത​ക​ർ​ന്ന​ത് മൂ​ലം മൂ​ന്ന് ല​ക്ഷ​ത്തോ​ളം വ​രു​ന്ന ക​ശു​വ​ണ്ട ി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും ഇ​ത് ഒ​രു സാ​മൂ​ഹ്യ പ്ര​ശ്ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ചു.

. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി., കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി എ​ന്നി​വ​രോ​ടൊ​പ്പം ക​ശു​വ​ണ്ട ി വ്യ​വ​സാ​യ സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ർ കെ. ​രാ​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​മാ​ത്യു​കു​ട്ടി എ​ന്നി​വ​രും മ​ന്ത്രി​യു​മാ​യു​ള​ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts