സ്ഥാനമാനങ്ങള്‍ തന്റെ ലക്ഷ്യമല്ല! പ്രിയാരാമന്‍ ബിജെപിയിലേക്ക്; ‘ആകര്‍ഷിച്ചത് മോദിയുടെ വികസന അജന്‍ഡ’; നടന്‍ രഞ്ജിത്തുമായുള്ള വിവാഹബന്ധം 2014-ല്‍ വേര്‍പെടുത്തിയിരുന്നു

ചെ​ന്നൈ: തെ​ന്നി​ന്ത്യ​ൻ ന​ടി പ്രി​യാ​രാ​മ​ൻ ബി​ജെ​പി​യി​ലേ​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം തി​രു​പ്പ​തി​യി​ൽ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ശേ​ഷ​മാ​ണു പ്രി​യാ​രാ​മ​ൻ ബി​ജെ​പി​യി​ൽ ചേ​രാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തെ​ന്നു ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ടി ബി​ജെ​പി​യു​ടെ ആ​ന്ധ്രാ​പ്ര​ദേ​ശ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സ​ത്യ​മൂ​ർ​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​ന്നാ​ൽ, ഇ​തു​വ​രെ അം​ഗ​ത്വം സ്വീ​ക​രി​ച്ചി​ട്ടി​ല്ല. തൊ​ട്ട​ടു​ത്തു ത​ന്നെ ഇ​വ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും.

ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ക​സ​ന അ​ജ​ൻ​ഡ​യി​ൽ ആ​കൃ​ഷ്ട​യാ​യാ​ണ് താ​ൻ ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തെ​ന്നും ഏ​തെ​ങ്കി​ലും സ്ഥാ​ന​മാ​ന​ങ്ങ​ൾ ത​ന്‍റെ ല​ക്ഷ്യ​മ​ല്ലെ​ന്നും പ്രി​യാ​രാ​മ​ൻ പ​റ​ഞ്ഞു. ചെ​ന്നൈ​യി​ൽ താ​മ​സി​ക്കു​ന്ന​തി​നാ​ൽ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല ത​മി​ഴ്നാ​ട്ടി​ലാ​യി​രി​ക്കു​മോ എ​ന്നു തീ​രു​മാ​നി​ക്കേ​ണ്ട​തു ബി​ജെ​പി നേ​തൃ​ത്വ​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി തെ​ന്നി​ന്ത്യ​ൻ അ​ഭി​യി​ച്ചി​ട്ടു​ള്ള പ്രി​യാ​രാ​മ​ൻ ത​മി​ഴ് ന​ട​ൻ ര​ഞ്ജി​ത്തു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം 2014-ൽ ​വേ​ർ​പെ​ടു​ത്തി​യി​രു​ന്നു.

Related posts