പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഇ​ന്നു തു​ട​ങ്ങും; ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളോ​ട് മൊ​ഴി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഇ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കും. ക്രൈം​ബ്രാ​ഞ്ച് ഐ​ജി. അ​ജി​താ​ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. എ​സ്പി സ​ക്ക​റി​യാ മാ​ത്യു, ഡി​വൈ​എ​സ്പി അ​ജ​യ്‌​നാ​ഥ്. ജി ​എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷി​നാ​ണ് മേ​ല്‍​നോ​ട്ട​ചു​മ​ത​ല. ഇ​ന്ന് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം യോ​ഗം ചേ​ര്‍​ന്ന് ആ​ക്‌ഷന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കും. വി​വാ​ദ​മാ​യ ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് നി​യ​മ​ന പ​രീ​ക്ഷ​യി​ലെ രേ​ഖ​ക​ള്‍ ന​ല്‍​കാ​ന്‍ പി​എ​സ്‌​സി​ക്ക് അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ക​ത്ത് ന​ല്‍​കും.

ഈ ​പ​രീ​ക്ഷ എ​ഴു​തി​യ ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ളോ​ട് മൊ​ഴി ന​ല്‍​കാ​ന്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സും ന​ല്‍​കും. പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ല്‍ പി​എ​സ്‌​സി പ്ര​ഖ്യാ​പി​ച്ച ആ​ഭ്യ​ന്ത​ര വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ക്ര​മ​ക്കേ​ടി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തു​ന്ന​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ല്‍ മാ​ത്ര​മേ കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യു​ള്ളു.

പി​എ​സ്‌​സി പ്ര​ഖ്യാ​പി​ച്ച ആ​ഭ്യ​ന്ത​ര വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ത്യം പു​റ​ത്ത് വ​രി​ല്ലെ​ന്ന് ഭ​ര​ണ​പ​ക്ഷ​ത്തെ യു​വ​ജ​ന​സം​ഘ​ട​ന​ക​ള്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യും ഉ​ന്ന​ത റാ​ങ്കി​ലു​ള്ള പോ​ലീ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്നും നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ന്ത്രി​സ​ഭാ​യോ​ഗം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Related posts

Leave a Comment