തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി പലരും കൊതിക്കാറുആ അധ്യായം അവിടെ അവസാനിച്ചു ! പബ്ജിയ്ക്ക് ഇന്ത്യയിലേക്ക് ഇനിയൊരു തിരിച്ചു വരവുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍…

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ഗെയിമിംഗ് ആപ്പ് പബ്ജി ഇന്ത്യയിലേക്ക് തിരിച്ചു വരുന്നുവെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് പബ്ജി പ്രേമികള്‍ക്ക് പ്രതീക്ഷ പകര്‍ന്നിരുന്നു.

എന്നാല്‍ ആ പ്രതീക്ഷകളെ അസ്ഥാനത്താക്കുകയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പബ്ജി നിരോധനം സ്ഥിരമായിരിക്കുമെന്നാണ് പുതിയ വിവരങ്ങള്‍ നല്‍കുന്ന സൂചന.

ഗെയിം അക്രമത്തെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ വീണ്ടും അനുവദിക്കില്ലെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ബന്ധം ഉപേക്ഷിച്ച് പബ്ജി ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി കേന്ദ്ര ഐടി മന്ത്രാലയവുമായി അടുത്ത വൃത്തങ്ങളാണ് പബ്ജി നിരോധനം സ്ഥിരമാണ് എന്ന സൂചന നല്‍കുന്നത്.

ഗെയിം അക്രമാസക്തമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കേണ്ടെന്നുമാണ് തീരുമാനം. ഗെയിമിന് കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും അടിമകളാകുന്നത് നിരോധനം തുടരാനുള്ള ഒരു പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നു.

ഗെയിം അക്രമവാസനയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാട്ടി ചൈനീസ് സര്‍ക്കാരും മുമ്പ് പബ്ജിക്കെതിരേ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഗെയിം ഫോര്‍ പീസ് എന്ന ഫീച്ചറുമായാണ് പബ്ജി ഇതിനെ മറികടന്നത്. സെപ്റ്റംബര്‍ 2നാണ് പബ്ജി അടക്കം 118 ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ നിരോധിച്ചത്.

ഇന്ത്യയില്‍ നിരോധനം വന്നതോടെ, ചൈനീസ് ടെക് ഭീമനായ ടെന്‍സെന്റുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി പബ്ജി അറിയിച്ചിരുന്നു. എന്നാല്‍ ഉടമസ്ഥാവകാശം മാറി എന്നു കരുതി നിരോധനം പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നതടക്കം എഴുപതോളം പ്രശ്‌നങ്ങളാണ് പബ്ജി അടക്കമുള്ള ആപ്പുകള്‍ക്കെതിരെ ഇന്ത്യ ഉന്നയിച്ചത്.

ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാലും ഗെയിം വീണ്ടും തിരിച്ചു വരുന്നത് യുവാക്കളെ വഴിതെറ്റിക്കും എന്ന വിലയിരുത്തലിലാണ് അധികൃതര്‍ എന്നാണ് സൂചന.

പബ്ജി ഗെയിം ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങളും ആത്മഹത്യകളും മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുവാക്കളും കുട്ടികളുമായാണ് ഗെയിമിന്റെ ഉപഭോക്താക്കള്‍.

മണിക്കൂറുകളോളം കുട്ടികള്‍ ഗെയിമിന് മുന്നില്‍ സമയം ചെലവഴിക്കുന്നതായി രക്ഷിതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു. പബ്ജി നിരോധനത്തെ മാതാപിതാക്കള്‍ ഹാര്‍ദ്ദമായാണ് സ്വാഗതം ചെയ്തത്.

Related posts

Leave a Comment