ആ​രോ​ഗ്യ​വ​കു​പ്പി​ന് പു​ഴു​വ​രി​ച്ചെ​ന്ന് ചെ​ന്നി​ത്ത​ല; കോ​വി​ഡ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​മെന്ന് ചെന്നിത്തല

 

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​രോ​ഗ്യ​വ​കു​പ്പി​ന് പു​ഴു​വ​രി​ച്ചെ​ന്നും സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കെ ആ​രോ​ഗ്യവ​കു​പ്പി​ല്‍ ഗു​രു​ത​ര പ്ര​തി​സ​ന്ധി​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കോ​വി​ഡ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​മാ​ണ്. ജ​ന​ജീ​വി​ത​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്നി​ല്ല. ഈ ​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​തെ സ​ര്‍​ക്കാ​ര്‍ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ആ​രോ​പി​ച്ചു.

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. ആ​രോ​ഗ്യമ​ന്ത്രി​യെ കാ​ണാ​നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts

Leave a Comment